Sep 20 16:28:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാളിയത്ത്‌ ദാമോദരൻ

കാളിയത്ത്‌ ദാമോദരൻ

ജനനംഃ 22-2-1942, കിളളിമംഗലം. അച്‌ഛൻഃ കെ. കുട്ടിക്കൃഷ്‌ണൻ നായർ. അമ്മഃ കെ.ഭാർഗ്ഗവി അമ്മ. കിളളിമംഗലം ഗവഃഎൽ.പി.സ്‌കൂൾ, ചേലക്കര ശ്രീമൂലം തിരുനാൾ ഗവഃ ഹൈസ്‌കൂൾ, തൃശൂർ സെന്റ്‌ തോമസ്‌ കോളേജ്‌, ശ്രീ കേരളവർമ്മ കോളജ്‌, പൂണെ സർവ്വകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മുംബയ്‌ റിസർവ്‌ ബാങ്കിൽ അല്‌പകാലം ജോലി ചെയ്തതിനുശേഷം തൃശൂർ ശ്രീകേരളവർമ്മ കോളജിൽ കൊമേഴ്‌സ്‌ അദ്ധ്യാപകനായി. 1984-ൽ വകുപ്പദ്ധ്യക്ഷനായി. 1997-ൽ തൽസ്‌ഥാനത്തുനിന്നു വിരമിച്ചു. കോഴിക്കോട്‌ സർവ്വകലാശാല സെനറ്റ്‌, അക്കാദമിക്‌ കൗൺസിൽ, സിൻഡിക്കേറ്റ്‌ എന്നീ സമിതികളിൽ അംഗമായിരുന്നു. 1998 ജൂണിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ നേടിയ ഗോദാവരി പരുളേക്കറുടെ ‘മനുഷ്യരുണരുമ്പോൾ’ എന്ന ആത്മകഥ മറാഠിയിൽ നിന്ന്‌ വിവർത്തനം ചെയ്‌തു. കൂടാതെ ചെറുകഥകളും, കവിതകളും മറാഠിയിൽനിന്നും വിവർത്തനം ചെയ്‌തിട്ടുണ്ട്‌.

ഭാര്യഃ സതീദേവി

മക്കൾഃ ജയശ്രീ, ശ്രീലേഖ, വിനീത്‌ കൃഷ്‌ണൻ, വിനോദ്‌ കൃഷ്‌ണൻ

വിലാസം

കാളിയത്ത്‌,

10, പ്രിയദർശിനി നഗർ,

അയ്യന്തോൾ, തൃശൂർ - 680 003.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited