Sep 24 22:52:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗോദാവരി പരുളേക്കർ

 

By the same author


ഗോദാവരി പരുളേക്കർ

1907 ആഗസ്‌റ്റ്‌ 14-ന്‌ മഹാരാഷ്‌ട്രയിലെ നാഗപൂരിൽ ഒരു അഭിഭാഷ കുടുംബത്തിൽ ജനിച്ചു. നഗരത്തിലെ സ്‌കൂളിലും ഫർഗുസൻ കോളജിലുമായി നിയമബിരുദം നേടി. മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ നിയമബിരുദം നേടുന്ന ആദ്യത്തെ വനിത. സഹോദരന്മാരെല്ലാം അഭിഭാഷകരായിരുന്നു.

സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾതന്നെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പങ്കാളിയായി. വിദ്യാർത്ഥി യുവജന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും നെഹ്രുവും സുഭാഷ്‌ ചന്ദ്രബോസും അദ്ധ്യക്ഷത വഹിച്ച യോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്‌തിട്ടുണ്ട്‌. നിയമപഠനം പൂർത്തിയാക്കി സാമൂഹ്യസേവന രംഗത്തേക്ക്‌ ഇറങ്ങി. ഗോപാലകൃഷ്‌ണ ഗോഖലെയുടെ ‘സർവന്റ്‌സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റി’യുടെ പ്രവർത്തനങ്ങളിൽ പങ്കുകൊണ്ടു. സൊസൈറ്റിയുടെ അന്നത്തെ പ്രസിഡണ്ടും സേവാസദൻ സൊസൈറ്റിയുടെ സ്ഥാപകനുമായ ദിയോധറിന്റെ പേഴ്‌സണൽ സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തിച്ചു. പ്രസിദ്ധ ട്രേഡ്‌ യൂണിയൻ നേതാവ്‌ എൻ.എം.ജോഷിയുടെ നിർദ്ദേശപ്രകാരം സൊസൈറ്റിയുടെ കീഴിൽ 1936 ജൂൺ 12-ന്‌ സ്‌ത്രീവിദ്യാഭ്യാസത്തിനായി ‘വിമൻസ്‌ ഫെല്ലോഷിപ്പ്‌ ഓഫ്‌ സർവീസ്‌’ എന്നൊരു സ്ഥാപനം തുടങ്ങി. തുടർന്ന്‌ സോഷ്യൽ സർവ്വീസ്‌ ലീഗിലും പ്രവർത്തിച്ചു. 1939 മെയ്‌ 24-ന്‌ ശ്യാംറാവു പരുളേക്കറുമായി വിവാഹം നടന്നു. 1940-ൽ ബി.ടി.രണദിവെ, എസ്‌.എ.ഡാങ്കെ, വി.രാജകർ, ബാട്‌ലിവാല, പരുളേക്കർ, ദേശ്‌പാണ്ഡെ എന്നിവരോടൊപ്പം ബോംബെയിൽ തുണിമിൽ തൊഴിലാളികളുടെ പണിമുടക്കിന്‌ നേതൃത്വം നൽകി. സമരത്തിൽ പങ്കെടുത്തതിന്‌ ബോംബെയിൽ നിന്ന്‌ പുറത്താക്കി. പൂണെ മുൻസിപ്പൽ അതിർത്തി കടക്കരുതെന്ന്‌ ഉത്തരവ്‌ വന്നു. ഉത്തരവ്‌ ലംഘിച്ച്‌ കല്യാണിൽ പൊതുയോഗത്തിൽ പ്രസംഗിച്ചതിന്‌ വീണ്ടും അറസ്‌റ്റ്‌ ചെയ്യപ്പെട്ടു. 9 മാസത്തെ കഠിനതടവിന്‌ ശിക്ഷിച്ചു. 1942 മുതൽ 45 വരെ ഠാണാജില്ലയിൽ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകി. 1945 ജനുവരിയിൽ മഹാരാഷ്‌ട്ര പ്രവിശ്യാ കർഷകസംഘം സമ്മേളനം തിത്‌വാളയിൽ സംഘടിപ്പിച്ചു. തുടർന്ന്‌ ആദിവാസി മേഖലയിൽ പ്രവർത്തനം തുടർന്നു. 1948-ൽ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന്‌ 1951വരെ ഒളിവിൽ കഴിഞ്ഞു. വീണ്ടും അറസ്‌റ്റ്‌. 1953 വരെ തടവറയിൽ. 1957-ലെ പൊതുതിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക്‌ മത്സരിച്ച്‌ ജയിച്ചു.

അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റായും പ്രസിഡന്റായും പ്രവർത്തിച്ചു. ജയിലിൽ വച്ച്‌ ഭർത്താവ്‌ ശ്യാംറാവു പരുളേക്കർ അന്തരിച്ചു. അടിയന്തിരാവസ്ഥക്കാലത്ത്‌ വീണ്ടും അറസ്‌റ്റ്‌ ചെയ്യപ്പെട്ടു. 8 വർഷത്തോളം ജയിൽവാസം അനുഭവിച്ചു.

‘ജേവാ മാനൂസ്‌ ജാഗാ ഹോതോ’ (മനുഷ്യരുണരുമ്പോൾ) കൃതിക്ക്‌ മഹാരാഷ്‌ട്ര ഗവൺമെന്റിന്റെയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും പുരസ്‌കാരം ലഭിച്ചു. നോവലുകൾ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. 1996 ഒക്‌ടോബർ 9-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited