Sep 18 18:48:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ജോർജ്‌ ഓണക്കൂർ

ഡോ. ജോർജ്‌ ഓണക്കൂർ

നോവലിസ്‌ട്‌, കഥാകാരൻ, സാഹിത്യവിമർശകൻ, തിരക്കഥാകൃത്ത്‌, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. ‘ബാലകൈരളി’ വിജ്‌ഞ്ഞാനകോശത്തിന്റെ ശില്‌പി. ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടറായി അഞ്ചു വർഷം നിസ്തുലസേവനമർപ്പിച്ചതിന്‌ ഇന്ത്യൻ സർവകൽ​‍ാശാലകളിൽ സമർപ്പിച്ച മികച്ച കലാസാഹിത്യപ്രബന്ധത്തിനുളള പുരസ്‌കാരം, സാഷിത്യ അക്കാദമി, കേരള സർവകൽ​‍ാശാല സെനറ്റ്‌, ഫിലിം സെൻസർ ബോർഡ്‌ തുടങ്ങിയവയിൽ അംഗത്വം. ‘ഗ്രന്ഥാലോകം’ പത്രാധിപരായി മൂന്നു വർഷം. ഫ്രാൻസ്‌, ഇറ്റലി, ഈജിപ്‌ത്‌, ഇസ്രയേൽ, യു.എ.ഇ., ബഹ്‌റിൻ, ഒമാൻ എന്നീ രാജയങ്ങൾ സന്ദർശിച്ചു. മാർ ഇവാനിയോസ്‌ കോളജ്‌ മലയാളം വകുപ്പു മേധാവി. സാക്ഷരതാസമിതി ഡയറക്‌ടറും സംസ്‌താന സർവവിജ്‌ഞ്ഞാനകോശം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടറുമായിരുന്നു. ഇപ്പോൾ കേരള സ്‌റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്റർ ചെയർമാൻ. ഇല്ലം, ഉൾക്കടൽ, കൽത്താമര, കാമന, ഞാൻ കാത്തിരിക്കുന്നു, അകലെ ആകാശം, എഴുതാപ്പുറങ്ങൾ, ഉഴവുചാലുകൾ, സമതലങ്ങൾക്കപ്പുറം (നോവലുകൾ), നാലു പൂച്ചക്കുട്ടികൾ, നാടുനീങ്ങുന്ന നേരം, ഞാൻ ഒരു കൈയൊപ്പുമാത്രം (കഥകൾ), നായകസങ്കല്‌പം മലയാള നോവലിൽ (ഗവേഷണപ്രബന്ധം), ഒലിവുമരങ്ങളുടെ നാട്ടിൽ, മരുഭൂമിയുടെ ഹൃദയം തേടി (യാത്രാനുഭവങ്ങൾ), എം. പി. പോൾഃ കലാപത്തിന്റെ തിരുശേഷിപ്പുകൾ 9ജീവചരിത്ര പഠനം), കേരളഭാഷാഗംഗ, ഇതിഹാസപുഷ്‌പങ്ങൾ, യുഗപ്രതിഭ, സാഷിത്യസമിപനം (സാഹിത്യവിമർശനങ്ങൾ), രചനയുടെ രഹസ്യം, മരിയ ഗൊരേത്തി, തപോവനത്തിലെ സൂരയൻ (ബാലസാഹിത്യം) എന്നിവ കൃതികൾ.

ഇല്ലത്തിന്‌ സാഹിത്യ അക്കാദമി അവാർഡ്‌; പഞ്ചാബിയിലേക്ക്‌ പരിഭാഷപ്പെടുത്തി. കാമനയ്‌ക്കും കൽത്താമരയ്‌ക്കും ഇംഗ്ലീഷ്‌ പതിപ്പുകൾ. കൽത്താമര (​‍ൗനസലവക) അമേരിക്കയിലെ ക്ലർക്ക്‌ അറ്റ്‌ലാന്റ സർവകലാശാലയിൽ പഠനഗ്രന്ഥം. ഉൾക്കടൽ, യമനം, ​‍ാകലെ ആകാശം ഇവ ചലച്ചിത്രമായി എന്ന നിലയിൽ പുരസ്‌കാരം.

വിലാസം

‘സുദർശന’

നാലാഞ്ചിറ

തിരുവനന്തപുരം 695015


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited