Nov 16 12:41:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിജയകുമാർ മേനോൻ

വിജയകുമാർ മേനോൻ

എറണാകുളം ജില്ലയിലെ എളമക്കരയിൽ 1947 മെയ്‌ 3-ന്‌ ജനിച്ചു. ഫിസിക്‌സിൽ ബിരുദമെടുത്തശേഷം ‘ഫാക്‌ടി’ൽ കോംപോസിറ്റ്‌ അമോണിയ പ്ലാന്റിൽ 16 വർഷം ജോലിചെയ്‌തു. 1984-ൽ ജോലി രാജിവെച്ച്‌ എം.എസ്‌. യൂനിവേഴ്‌സിറ്റി (ബറോഡ)യിൽ ചേർന്ന്‌ കലാചരിത്രത്തിൽ എം.എ.ബിരുദം സമ്പാദിച്ചു. മൈസൂർ യൂനിവേഴ്‌സിറ്റിയുടെ ചാമരാജേന്ദ്ര അക്കാദമി ഓഫ്‌ വിഷ്വൽ ആർട്‌സിൽ കലാചരിത്രം-സൗന്ദര്യശാസ്‌ത്രം അദ്ധ്യാപകനായി. 1991 മുതൽ കേരളത്തിലെ വിവിധ കലാസ്ഥാപനങ്ങളിൽ ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തുന്നു. ആധുനിക കലാദർശനം, രവിവർമ എന്നിവ കലാചരിത്രഗ്രന്ഥങ്ങൾ. ലോർക്കയുടെ രക്തവിവാഹം, യൂജിൻ യൊനസ്‌കോയുടെ കസേരകൾ എന്നിവ വിവർത്തനകൃതികൾ. ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം കലാചരിത്രലേഖനങ്ങൾ എഴുതുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited