Sep 24 18:36:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. ഗോവിന്ദൻ (1919- 1989)

എം. ഗോവിന്ദൻ (1919- 1989)

കവി, വിമർശകൻ, ചിന്തകൻ. 1919 ഒക്‌ടോബർ 15-ന്‌ കുറ്റിപ്പുറത്തിനടുത്ത്‌ തൃക്കണാപുരത്ത്‌ ജനിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കാതെ മദ്രാസിലേക്കു പോയി. മദ്രാസ്‌ പബ്ലിക്‌ റിലേഷൻസിൽ ഉദ്യോഗസ്ഥനായി. കേരളപ്പിറവിയോടെ തിരുവനന്തപുരത്ത്‌ ജോലി ലഭിച്ചെങ്കിലും 1957-ൽ രാജിവെച്ച്‌ മദ്രാസിൽ സ്ഥിരതാമസമാക്കി. നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ പ്രസിദ്ധീകരണങ്ങൾക്ക്‌ നേതൃത്വം നല്‌കി. കവിത, നാട്ടുവെളിച്ചം, ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം, നോക്കുകുത്തി, അരങ്ങേറ്റം, ജ്ഞാനസ്‌നാനം (കവിതകൾ), നാണിയുടെ പട്ടി, മണിയോർഡർ (കഥകൾ), സർപ്പം (ലഘുനോവൽ), നീ മനുഷ്യനെ കൊല്ലരുത്‌, സൈത്താനും മനുഷ്യനും (നാടകങ്ങൾ), എം.ഗോവിന്ദന്റെ ഉപന്യാസങ്ങൾ(ഉപന്യാസം) എന്നിവ പ്രധാന കൃതികൾ. 1989 ജനുവരി 22-ന്‌ ഗുരുവായൂരിൽവെച്ച്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited