Nov 15 02:56:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മളളിയൂർ ശങ്കരൻ നമ്പൂതിരി

 

By the same author


മളളിയൂർ ശങ്കരൻ നമ്പൂതിരി

കുറുപ്പുന്തറ മളളിയൂരില്ലത്ത്‌ പരമേശ്വരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും സീമന്തപുത്രനായി 1921 ഫെബ്രുവരി 2-ന്‌ ജനിച്ചു. ദാരിദ്ര്യവും കഷ്‌ടതകളും നിറഞ്ഞതായിരുന്നു കൗമാരവും യൗവനവും. കോഴിക്കോട്ട്‌ താമസിച്ച്‌ പൂജാവിധികളും സംസ്‌കൃതവും പഠിച്ചുകൊണ്ടിരിക്കെ കലശലായ ഉദരരോഗം ബാധിച്ചു. ചികിത്സകളൊന്നും ഫലിച്ചില്ല. അമ്മയുടെ നിർദ്ദേശാനുസരണം, ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ എത്തി ഭജനമിരുന്നു. പടപ്പ നമ്പൂതിരിയിൽനിന്നും ഉപദേശം തേടി ഭാഗവതപാരായണം നിത്യചര്യയാക്കി. രണ്ടായിരത്തി അഞ്ഞൂറിൽപരം വേദികളിൽ ഭാഗവതസപ്‌താഹം നടത്തി. കുറിച്ചിത്താനത്ത്‌ ഭാഗവതസത്രത്തിന്‌ രൂപം നല്‌കുമ്പോൾ അതിന്റെ ആദ്യ പ്രസിഡന്റ്‌ ആയിരുന്നു. ഭാഗവതപാരാണയത്തിന്റെയും വ്യാഖ്യാനത്തിന്റെയും ഔന്നത്യങ്ങളിലെത്തിയ ശങ്കരൻ നമ്പൂതിരിക്ക്‌ ഗുരുവായൂർ ശ്രീമദ്‌ ഭാഗവതവിജ്ഞാനസമിതിയാണ്‌ ‘ഭാഗവതഹംസം’ ബിരുദം നല്‌കി ആദരിച്ചത്‌. ബാലസംസ്‌കാരകേന്ദ്രം ജന്മാഷ്‌ടമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. ‘പുഷ്‌പാഞ്ഞ്‌ജലി’ എന്ന കാവ്യസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited