Sep 25 09:23:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മനു പി. മാലിഭാഗം (മനോജ്‌ പി.)

 


മനു പി. മാലിഭാഗം (മനോജ്‌ പി.)

1975 ഒക്‌ടോബർ 9ന്‌ കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്ത്‌ ജനിച്ചു. ചവറ സൗത്ത്‌ ഗുഹാനന്ദപുരം എച്ച്‌.എസ്‌, കരുനാഗപ്പളളി എൻ.എസ്‌.എസ്‌. കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പക്ഷിനിരീക്ഷണ-പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. പവിഴക്കാലികൾ കേരളത്തിൽ കൂടുകെട്ടുമെന്ന്‌ കണ്ടുപിടിച്ചു. ആനുകാലികങ്ങളിൽ പക്ഷികളെക്കുറിച്ചും ചിത്രശലഭങ്ങളെക്കുറിച്ചും എഴുതാറുണ്ട്‌. മിത്തുവിന്റെ കിളിക്കൂട്ടുകാർ എന്ന ബാലസാഹിത്യകൃതി ആദ്യപുസ്‌തകം. വാർബ്ലേഴ്‌സ്‌ & വേസേഴ്‌സ്‌, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എന്നീ സംഘടനകളിൽ പ്രവർത്തിച്ചു. സ്‌റ്റിൽറ്റ്‌സ്‌ എന്ന പ്രകൃതി സംരക്ഷണ സംഘടനയുടെ കോ-ഓഡിനേറ്ററാണ്‌.

വിലാസം

വെളളംകൊളളിയിൽ,

ചവറസൗത്ത്‌ പി.ഒ.

കൊല്ലം - 691 584.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited