Nov 21 13:02:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.പി.ശിവകുമാർ

വി.പി.ശിവകുമാർ

പാലക്കാട്‌ കുത്തനൂർ വില്ലേജിൽ പോഴരാമത്ത്‌ പത്‌മനാഭൻ നായരുടയ്ം മാവേലിക്കര കോട്ടയ്‌ക്കകത്ത്‌ തെക്കെ വാഴപ്പളളിൽ ജാനകി അമ്മയുടെയും മകനായി 1947 മെയ്‌ 15-ന്‌ മാവേലിക്കരയിൽ ജനിച്ചു.

മാവേലിക്കര ബോയ്‌സ്‌ ഹൈസ്‌കൂൾ, പന്തളം എൻ.എസ്‌.എസ്‌. കോളേജ്‌, ചങ്ങനാശ്ശേരി എസ്‌.ബി. കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1965-ൽ ബി.എസ്‌സി പാസായി. 1966-ൽ ടെലിഫോൺസ്‌ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. കേന്ദ്ര ഗവ.ജീവനക്കാരുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന്‌ ജോലിയിൽനിന്ന്‌ പുറത്താക്കപ്പെട്ടു. പിന്നീട്‌ 1971-ൽ കേരള യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ഒന്നാം റാങ്കോടെ മലയാളത്തിൽ എം.എ. 1972 മുതൽ വിവിധ ഗവ.കോളേജുകളിൽ അധ്യാപകൻ.

തിരുവിതാംകൂർ കഥകൾ, കരയോഗം, ഒറ്റ എന്നിവ കഥാസമാഹാരങ്ങൾ. ചാമിസോയുടെ പീറ്റർ ഷ്‌ലെമിലിന്റെ അത്ഭുതകഥ, യോനെസ്‌കോയുടെ മൂന്ന്‌ നാടകങ്ങൾ, ബോർഹസ്‌ കഥകൾ എന്നിവ വിവർത്തനകൃതികൾ. തലസ്ഥാനത്തെ ഹനുമാൻ (ലേഖനങ്ങൾ) മരണാനന്തരം പുറത്തുവന്ന പുസ്‌തകമാണ്‌. സാഹിത്യ-കലാ നിരൂപണങ്ങളും, ടി.വി പരിപാടികളെക്കുറിച്ചുളള റിവ്യൂവും എഴുതിയിരുന്നു. ‘വി.പി. ശിവകുമാറിന്റെ കഥകൾ’ സമ്പൂർണ്ണ സമാഹാരമാണ്‌.

1993 ജൂലൈ 27-ന്‌ തിരുവനന്തപുരത്ത്‌ നിര്യാതനായി.

ഭാര്യ ഃ ഗീത.

മക്കൾ ഃ കിരൺ, നവീൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited