Sep 25 12:30:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. എം.എൻ. വിജയൻ

പ്രൊഫ. എം.എൻ. വിജയൻ

1930 ജൂൺ 8ന്‌ കൊടുങ്ങല്ലൂരിൽ ലോകമലേശ്വരത്ത്‌ ജനിച്ചു.

അച്‌ഛൻ പതിയാശ്ശേരിൽ നാരായണമേനോൻ.

അമ്മ മൂളിയിൽ കൊച്ചമ്മു അമ്മ.

പതിനെട്ടരയാളം എൽ.പി. സ്‌കൂളിലും കൊടുങ്ങല്ലൂർ ബോയ്‌സ്‌ ഹൈസ്‌കൂളിലും എറണാകുളം മഹാരാജാസ്‌ കോളജിലും എറണാകുളം ഗവണ്മെന്റ്‌ ലോ കോളജിലും പഠിച്ചു. മദിരാശി സർവകലാശാലയിൽനിന്ന്‌ മലയാളം എം.എ. 1952ൽ മദിരാശി ന്യൂ കോളജിൽ അദ്ധ്യാപകനായി. 1959ൽ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ. 1960ൽ തലശ്ശേരി ഗവണ്മെന്റ്‌ ബ്രണ്ണൻ കോളജിൽ മലയാളം അദ്ധ്യാപകനായിച്ചേർന്നു. 1985ൽ റിട്ടയർ ചെയ്യുംവരെ അവിടെത്തുടർന്നു. ദേശാഭിമാനി വാരികയുടെ പത്രാധിപരും പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്‌ഥാന അദ്ധ്യക്ഷനുമാണ്‌. ചിതയിലെ വെളിച്ചം, വർണ്ണങ്ങളുടെ സംഗീതം, കവിതയും മനഃശാസ്‌ത്രവും, ശീർഷാസനം, കാഴ്‌ചപ്പാട്‌, അടയുന്ന വാതിൽ തുറക്കുന്ന വാതിൽ, വാക്കും മനസ്സും, ഫാഷിസത്തിന്റെ മനഃശാസ്‌ത്രം, മരുഭൂമികൾ പൂക്കുമ്പോൾ, സംസ്‌കാരവും സ്വാതന്ത്ര്യവും, അടയാളങ്ങൾ, മനുഷ്യർ പാർക്കുന്ന ലോകങ്ങൾ തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ.

ഭാര്യ ഃ ശാരദ.

മക്കൾ ഃ വി.എസ്‌. അനിൽകുമാർ, ഡോ. സുജാത ബാലചന്ദ്രൻ, സുനിതാ രാജഗോപാൽ

വിലാസം

കരുണ

കൊടുങ്ങല്ലൂർ 680664


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited