Nov 17 22:25:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാബു കുഴിമറ്റം

ബാബു കുഴിമറ്റം

1955 ഡിസംബർ 25-ന്‌ തിരുവല്ലയിൽ ജനിച്ചു. പിതാവ്‌ഃ കാളിയാങ്കൽ പട്ടശ്ശേരിൽ പൈലി. മാതാവ്‌ഃ മറിയം. ‘തുടിപ്പുകൾ’ എന്ന വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ ലിറ്റിൽ മാഗസിനുകളുടെ പിന്നണി പ്രവർത്തകനായിരുന്നു. കേരള സ്‌റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ബോർഡിലെ ഉദ്യോഗം രാജിവച്ചു. പല തൊഴിലുകളിലുമേർപ്പെട്ട്‌ ഭാരതമൊട്ടാകെ ചുറ്റി സഞ്ചരിച്ചിട്ടുണ്ട്‌. ഇപ്പോൾ കേരള സ്‌റ്റേറ്റ്‌ ബുക്‌ മാർകിന്റെ ഡയറക്‌ടറാണ്‌. പ്രഥമ പാറപ്പുറത്ത്‌ സ്‌മാരക അവാർഡ്‌, പ്രഥമ കുറിച്ചി പി.എസ്‌. കുമാരൻ സ്‌മാരക അർജുന രചനാ അവാർഡ്‌, മഹാകവി ജി. സ്‌മാരക അവാർഡ്‌, കാരൂർ സ്‌മാരക അവാർഡ്‌, മഹാകവി പുത്തൻകാവ്‌ മാത്തൻ തരകൻ സ്‌മാരക അവാർഡ്‌, രാജൻ കാക്കനാടൻ സ്‌മാരക അവാർഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ മേഴ്‌സി തോമസ്‌ വൈദ്യൻ. മക്കൾഃ കോകില, അശ്വനികുമാർ, അനന്തനാഗ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited