Sep 21 04:35:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. എ. ശ്രീധരമേനോൻ

 

By the same author


പ്രൊഫ. എ. ശ്രീധരമേനോൻ

അദ്ധ്യാപകനും ചരിത്രകാരനും. 1925 ഡിസംബർ 18 ന്‌ എറണാകുളത്ത്‌ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളജിൽ നിന്ന്‌ ചരിത്രത്തിൽ ബിരുദമെടുത്തു (1944). തൃശൂർ സെന്റ്‌ തോഗസ്‌ കോളജിൽ ലക്‌ചറർ (‘44-49). മദ്രാസ്‌ സർവകലാശാലയിൽനിന്ന്‌ ഒന്നാം റാങ്കോടെ ചരിത്ത്രിൽ എം.എ. ബിരുദം (1948). തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ ലക്‌ചറർ. ഹാവാർഡ്‌ സർവകൽ​‍ാശാലയിൽനിന്ന്‌ ഇന്റർനാഷണൽ റിലേഷൻസിൽ സ്‌പെഷലൈസേഷനോടെ രാഷ്‌ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം (1953-’55). കേരള സ്‌റ്റേറ്റ്‌ ഗസറ്റിയേഴ്‌സ്‌ എഡിറ്റർ (1958-‘68). കേരള സർവകൽ​‍ാശാലയുടെ രജിസ്‌ട്രാർ (1968-’77). കലിക്കറ്റ്‌ സർവകലാശാലയിൽ യു.ജി.സി. വിസിറ്റിങ്ങ്‌ പ്രൊഫസർ (1978-‘79). 1980-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന്‌ വിരമിച്ചു. ദക്ഷിണേന്ത്യൻചരിത്രകോൺഗ്രസ്സിന്റെ അദ്ധ്യക്ഷപദവി വഹിച്ചു (1997). ഇപ്പോൾ ചരിത്രപഠനത്തിലും ഗവേഷണത്തിലും വ്യാപൃതനായിരിക്കുന്നു.

കേരള ചരിത്രം, കേരള സംസ്‌കാരം, കേരളചരിത്ര ശില്‌പികൾ, ഇന്ത്യാചരിത്രം-ഒന്നാം ഭാഗം, രണ്ടാം ഭാഗം, കേരള രാഷ്‌ട്രീയ ചരിത്രം 1885-1957, കേരളവും സ്വാതന്ത്ര്യസമരവും, സർ സി.പി.യും സവതന്ത്രതിരുവിതാംകൂറും, പുന്നപ്ര വയലാറും കേരളചരിത്രവും, അമേരിക്കൻ മോഡൽ അറബിക്കടലിൽ സർ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്‌കാര നിർദ്ദേശം, സ്വതന്ത്രതിരുവിതാംകൂർവാദവും സർ സി.പി. എന്ന വില്ലനും എന്നിവ മുഖ്യകൃതികൾ. കൂടാതെ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ’ഭാരതീയ സാഹിത്യശില്‌പികൾ‘ എന്ന പരമ്പരയിലെ ഇളംകുളം കുഞ്ഞൻപിളളയെക്കുറിച്ച്‌ ഇംഗ്ലീഷിലുളള ഗ്രന്ഥവും.

ഭാര്യഃ സരോജിനി ദേവി. മക്കൾഃ പൂർണ്ണിമ, സതീഷ്‌കുമാർ

വിലാസം

കവടിയാർ മാനർ

ജവാഹർ നഗർ

തിരുവനന്തപുരം-695041


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited