Sep 25 18:07:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എം.മാണി

കെ.എം.മാണി

കോട്ടയം ജില്ലയിൽ മരങ്ങാട്ടുപളളി കരിങ്ങോഴയ്‌ക്കൽ തോമസ്‌ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933-ൽ ജനിച്ചു. തൃശ്ശിനാപ്പളളി സെന്റ്‌ ജോസഫ്‌സ്‌, തേവര സേക്രട്ട്‌ ഹാർട്ട്‌ എന്നീ കോളേജുകളിൽനിന്ന്‌ സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ്‌ ലോകോളേജിൽനിന്ന്‌ 1955-ൽ നിയമ ബിരുദം നേടി. മദ്രാസ്‌ ഹൈക്കോടതിയിൽ 1956-ൽ എൻറോൾ ചെയ്‌തു. 1956-ൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്‌ട്രീയരംഗത്തു പ്രവേശിച്ച്‌ കെ.പി.സി.സി. മെമ്പറും കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായി. 1964-ൽ കേരള കോൺഗ്രസ്‌ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായി പ്രവർത്തിച്ചു. ഇപ്പോൾ കേരളാ കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി ലീഡറും റവന്യൂ-നിയമവകുപ്പുമന്ത്രിയും. ജീവത്തായ സംഭാവനകൾ നൽകിയ നല്ല രാഷ്‌ട്രീയ പ്രവർത്തകൻ എന്നതിന്‌ ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ വി.പി.മോനോൻ അവാർഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ജനക്ഷേമം ജനങ്ങളുടെ അവകാശം, കാർഷിക സമ്പദ്‌ഘടനയും കേരളവും, വികസനവും വിഭവശേഷിയും എന്നീ രചനകൾ പ്രസിദ്ധീകരിച്ചു. 1967 മുതൽ നിയമസഭയിൽ ചെയ്‌ത പ്രസംഗങ്ങൾ ‘കെ.എം.മാണിയുടെ നിയമസഭാപ്രസംഗങ്ങൾ’ എന്ന പേരിൽ സമാഹരിച്ച്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യ ഃ കുട്ടിയമ്മ. മക്കൾ ഃ എൽസമ്മ, സാലി, ആനി, ജോസ്‌ കെ.മാണി, ടെസ്സി, സ്‌മിത. മരുമകൾ ഃ നിഷ.

വിലാസംഃ കരിങ്ങോഴയ്‌ക്കൽ വീട്‌, പാലാ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited