Sep 22 01:11:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വളളത്തോൾ നാരായണമേനോൻ (1878-1958)

വളളത്തോൾ നാരായണമേനോൻ (1878-1958)

1878 ഒക്‌ടോബർ 16-ന്‌ ജനിച്ചു. ആധുനിക മലയാള കവിത്രയത്തിലെ ഒരാൾ. വിദ്യാഭ്യാസകാലത്തുതന്നെ പദ്യരചന ആരംഭിച്ചു. ഭാഷാപോഷിണിസഭ സംഘടിപ്പിച്ച മത്സരത്തിൽ കവിതയ്‌ക്ക്‌ ഒന്നാം സ്ഥാനം നേടിയതോടെ കവി എന്ന നിലയിൽ അംഗീകാരം സിദ്ധിച്ചു. വാല്‌മീകി രാമായണവും അനേകം പുരാണങ്ങളും മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തു. ദേശീയബോധം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളോട്‌ അടുപ്പിച്ചു. 1930-ൽ കുന്നംകുളത്ത്‌ കഥകളി വിദ്യാലയം സ്ഥാപിച്ചു. അതാണ്‌ കേരള കലാമണ്ഡലമായി വികസിച്ചത്‌. കലാമണ്ഡലത്തിന്റെ ധനശേഖരണത്തിനായി കഥകളി സംഘത്തോടൊപ്പം വിദേശരാജ്യങ്ങൾ സന്ദർശിച്ചു. പത്മഭൂഷൺ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌. തൊണ്ണൂറോളം കൃതികൾ പ്രസിദ്ധപ്പെടുത്തി. ബന്ധനസ്ഥനായ അനിരുദ്ധൻ, ശിഷ്യനും മകനും, ബധിരവിലാപം, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ഞ്‌ജരി, മഗ്‌ദലനമറിയം, കൊച്ചുസീത, അച്‌ഛനും മകളും, ഋഗ്വേദം-വാല്‌മീകി രാമായണ തർജ്ജമകൾ തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ. 1958 മാർച്ച്‌ 15-ന്‌ യശഃശരീരനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited