Sep 20 04:42:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തേമ്പാട്ട്‌ ശങ്കരൻനായർ

തേമ്പാട്ട്‌ ശങ്കരൻനായർ

1918 മാർച്ച്‌ 31-ന്‌ ജനിച്ചു. അച്‌ഛൻഃ ചാത്തനായ്‌ക്കൽ പിഷാരത്ത്‌ ചക്രപാണി പിഷാരോടി. അമ്മഃ തേമ്പാട്ട്‌ ഇച്ചിക്കുട്ടി അമ്മ. കൊടകര ലോവർ സെക്കൻഡറി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മംഗളോദയം പ്രസ്സിൽ തൊഴിൽ പരിശീലനം. ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ ഷൊർണ്ണൂരിൽനിന്നു പ്രസിദ്ധം ചെയ്‌തിരുന്ന ‘പ്രഭാതം’ വാരികയിൽ പ്രവർത്തിച്ചു. തൃശൂരിലെ ബി.വി. ബുക്‌ഡിപ്പോ ആൻഡ്‌ പ്രിന്റിങ്ങ്‌ വർക്‌സിൽ കമ്പോസിറ്ററായും ഫോർമാനായും മാനേജരായും ജോലി നോക്കി. 1946-ൽ തൃശൂർ വിവേകോദയം ഗേൾസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായി. വിരമിച്ചശേഷം എക്‌സ്‌പ്രസ്‌ ദിനപത്രത്തിൽ കുറെക്കാലം ജോലി നോക്കി. അഖിലകേരള അക്ഷരശ്ലോക പരിഷത്തിന്റെ മുഖപത്രമായ ‘കവനകൗതുകം’ മാസികയുടെ പത്രാധിപരായി 1984 മുതൽ തുടരുന്നു. തൃശൂരിലെ കൈരളി പ്രസ്സ്‌ എന്ന സഹകരണ സ്ഥാപനത്തിന്റെ പ്രാരംഭ പ്രവർത്തനം 1978-ൽ ഏറ്റെടുക്കുകയും 1999 വരെ അവിടെ തുടരുകയും ചെയ്‌തു. ഉണ്ണുനീലി സന്ദേശ വ്യാഖ്യാനം, മധുരാവിജയം (വിവർത്തനം), ശ്ലോകരാമായണം, അറിവുംതേടി ഒറ്റയ്‌ക്ക്‌ തുടങ്ങിയ പന്ത്രണ്ടോളം കൃതികൾ പ്രസിദ്ധപ്പെടുത്തി. കവനകൗതുകം അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. ദേവീഭാഗവതം ഗദ്യവിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്‌ ഇപ്പോൾ.

വിലാസം

ഭാഗ്യനിവാസ്‌

കുന്നത്തുമന ലെയ്‌ൻ

തൃശൂർ - 1.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited