Sep 25 03:33:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോപ്പിൽ മുഹമ്മദ്‌ മീരാൻ

തോപ്പിൽ മുഹമ്മദ്‌ മീരാൻ

1944 സെപ്‌റ്റംബർ 26-ന്‌ കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്ത്‌ ജനിച്ചു. നാഗർകോവിൽ എസ്‌.ടി. ഹിന്ദു കോളജിൽനിന്ന്‌ ഇക്കണോമിക്‌സിൽ ബി.എ. പൂർത്തിയാക്കി. മാതൃഭാഷ തമിഴാണെങ്കിലും മലയാളം, ഇംഗ്ലീഷ്‌ മീഡിയങ്ങളിലാണ്‌ പഠിച്ചത്‌. നാലു നോവൽ, മൂന്നു കഥാസമാഹാരങ്ങൾ. ഒരു കടലോരഗ്രാമത്തിൽ കതൈ, തുറൈമുഖം, കൂനൻതോപ്പ്‌, ചായ്‌വു നാർക്കാലി ഇവ നോവലുകൾ. അമ്പുക്കു മുത്തുമൈ ഇല്ലെ, തങ്കരശു, അനന്തശയനം, കോളനി ഇവ കഥാസമാഹാരങ്ങൾ. കടലോരഗ്രാമത്തിൽ കതൈ ഇംഗ്ലീഷ്‌, മലയാളം, തെലുങ്ക്‌, കന്നഡ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ്‌ വിവർത്തനമായ ദി സ്‌റ്റോറി ഒഫ്‌ എ സീസൈഡ്‌ വില്ലേജ്‌ ക്രോസ്‌വേഡ്‌ അവാർഡിന്‌ ഷോർട്ട്‌ലിസ്‌റ്റ്‌ ചെയ്യപ്പെട്ടു. തമിഴ്‌നാട്‌ കലൈ ഇലക്കിയ പെരുമൺറം അവാർഡ്‌ (1989), ഇലക്കിയ ചിന്തനൈ അവാർഡ്‌ (1991), തമിഴ്‌നാട്‌ സ്‌റ്റേറ്റ്‌ ഗവ.അവാർഡ്‌ (1993), സാഹിത്യ അക്കാദമി അവാർഡ്‌ (1997-ചായ്‌വു നാർക്കാലി) തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചു.

വിലാസം

തോപ്പിൽ മുഹമ്മദ്‌ മീരാൻ

ബി-26, വീരബാഹു നഗർ,

പേട്ട, തിരുനൽവേലി - 627 004.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited