Nov 19 08:30:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മധു ഇറവങ്കര

മധു ഇറവങ്കര

1954-ൽ മാവേലിക്കരയിലെ ഇറവങ്കരയിൽ ജനിച്ചു. അച്‌ഛൻഃ പരേതനായ എൻ.ചന്ദ്രശേഖരനുണ്ണിത്താൻ. അമ്മഃജി സാവിത്രിക്കുഞ്ഞമ്മ. കെമിസ്‌ട്രി, ജർണലിസം ആൻഡ്‌ മാസ്‌ കമ്മ്യൂണിക്കേഷൻ ഇവയിൽ ബിരുദാനന്തരബിരുദങ്ങൾ. ജർണലിസത്തിലും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലും ഡിപ്ലോമകൾ. നാഷണൽ ഫിലിം ആർക്കൈവ്‌ ഓഫ്‌ ഇന്ത്യയുടെ ഫെലോഷിപ്പ്‌, സമുന്നത കലാകാരൻമാർക്കുവേണ്ടിയുളള കേന്ദ്ര-സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്‌, മികച്ച ചലച്ചിത്ര നിരൂപകനുളള ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌, മികച്ച സിനിമാ ഗ്രന്ഥത്തിനുളള സംസ്ഥാന-ദേശീയ ചലച്ചിത്ര അവാർഡുകൾ എന്നിവ ലഭിച്ചിട്ടുണ്ട്‌. ചലച്ചിത്ര നിരൂപകരുടെ അന്താരാഷ്‌ട്ര സംഘടനയായ ‘ഫിപ്രെസി’യിൽ അംഗമാണ്‌. ‘നങ്കൂരം’ എന്ന മലയാള ചലച്ചിത്രവും നിരവധി ഡോക്കുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്‌. വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ ഓഡിയോ വിഷ്വൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ മീഡിയ ഡയറക്‌ടറായി സേവനം അനുഷ്‌ഠിച്ചിരുന്നു. 1977 മുതൽ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജിൽ രസതന്ത്രവിഭാഗം അധ്യാപകൻ.

ഭാര്യ ഃ ഉഷ. മക്കൾഃ ആർദ്ര, അനന്തു.

വിലാസം

മേഘന

ഇറവങ്കര പി.ഒ.,

മാവേലിക്കര - 690 108.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited