Nov 16 20:09:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.കെ.സി. വടുതല

ടി.കെ.സി. വടുതല

യഥാർത്ഥ പേര്‌ ടി.കെ.ചാത്തൻ. 1921 ഡിസംബർ 23-ന്‌ എറണാകുളത്ത്‌ വടുതലയിൽ ജനിച്ചു. അച്ഛൻ തൈപ്പി കണ്ടൻ. അമ്മ പനക്കപ്പാടത്തു കുറുമ്പ. എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ ഹൈസ്‌കൂളിൽനിന്ന്‌ പഠിപ്പു കഴിഞ്ഞിറങ്ങി. 1942-ലെ ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുത്തു. പിന്നീട്‌ പട്ടാളത്തിൽ ചേർന്നു. 1948-ൽ തൃശൂർ കേരളവർമ്മ കോളജിൽ ബി.ഒ.എൽ. ഡിഗ്രിക്ക്‌ ചേർന്നു. കോളജ്‌ വിദ്യാഭ്യാസാനന്തരം 1952-ൽ കുറച്ചുകാലം കോഴിക്കോട്‌ ആകാസവാണിയിൽ ജോലി ചെയ്‌തു. പിന്നീട്‌ ഏഴു കൊല്ലം കൊച്ചിൻ പോർട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിലും കൊച്ചിൻ കസ്‌റ്റംസിലും ഉദ്യോഗസ്ഥനായിരുന്നു. 1960-ൽ കേരള സർക്കാരിന്റെ പബ്ലിക്‌ റിലേഷൻസ്‌ ഡിപ്പാർട്ട്‌മെന്റിൽ ഡിസ്‌ട്രിക്‌റ്റ്‌ ഇൻഫർമേഷൻ ഓഫീസറായി നിയമിക്കപ്പെട്ടു. 1976-ൽ അഡീഷണൽ ഡയറക്‌ടറായി സർവ്വീസിൽനിന്നു വിരമിച്ചു. സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെയും കേരള ഹിസ്‌റ്ററി അസോസിയേഷന്റെയും നിർവ്വാഹകസമിതി അംഗമായിരുന്നു. 1986-ൽ രാജ്യസഭാംഗമായി.

ഭാര്യ ഃ സി.കെ.ജാനകി. ആറു മക്കൾ. 1988 ജൂലൈ ഒന്നിന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited