Nov 21 19:51:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. സരസ്വതിയമ്മ

കെ. സരസ്വതിയമ്മ

തിരുവനന്തപുരം നഗരത്തിനടുത്തുളള കുന്നപ്പുഴ ഗ്രാമത്തിൽ കിഴക്കേ വീട്ടിൽ തറവാട്ടിൽ 1919 ഏപ്രിൽ നാലിന്‌ സരസ്വതിയമ്മ ജനിച്ചു. അമ്മ കാർത്ത്യായനിയമ്മ. അച്ഛൻ പദ്‌മനാഭപിളള. 1936-ൽ പാളളം ഗേൾസ്‌ ഇംഗ്ലീഷ്‌ ഹൈസ്‌കൂളിൽനിന്നും ഒന്നാം സ്ഥാനം നേടി ഇ.എസ്‌.എൽ.സി. പരീക്ഷ ജയിച്ചു. തിരുവനന്തപുരംണ ഗവ.വിമെൻസ്‌ കോളജിൽ ഇന്റർമീഡിയറ്റ്‌ പഠനം. ആർട്‌സ്‌ കോളജിൽ മലയാളം ഐച്ഛികമായെടുത്ത്‌ ബി.എ.യ്‌ക്കു പഠിച്ചു. 1942-ൽ ബി.എ. പാസ്സായി. തുടർന്ന്‌ രണ്ടുവർഷം അധ്യാപികയായി ജോലി ചെയ്‌തു. 1945 ജനുവരി അഞ്ചിന്‌ ലോക്കൽഫണ്ട്‌ ഓഡിറ്റ്‌ ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥയായി. ഹൈസ്‌കൂൾ വിദ്യാഭ്യാസകാലത്തുതന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. പ്രസിദ്ധീകൃതമായ ആദ്യരചന ‘സീതാഭവനം’ എന്ന ചെറുകഥയാണ്‌. 1942 മുതൽ 1958 വരെയുളള കാലയളവിലാണ്‌ അവർ സജീവമായി സാഹിത്യരചനയിൽ ഏർപ്പെട്ടത്‌. കുടുംബബന്ധങ്ങളിലെ കാലുഷ്യവും വ്യക്തിപരമായ ദുരന്തങ്ങളും കാരണമാകാം പിന്നീടവർ ഒന്നുമെഴുതിയില്ല. സർവ്വീസിൽനിന്ന്‌ 1973 ഫെബ്രുവരിയിൽ സ്വയം വിരമിച്ചു.

1975 ഡിസംബർ 26-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited