Nov 21 08:14:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ഐ. ശങ്കരനാരായണൻ

പി.ഐ. ശങ്കരനാരായണൻ

1946 ആഗസ്‌റ്റ്‌ 4-ന്‌ കണ്ണൂർ ജില്ലയിലെ പളളിക്കുന്നിൽ ജനിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസം ചെറുകുന്നിൽ. കണ്ണൂർ ശ്രീനാരായണ കോളജിൽ ബി.എ.വരെ പഠിച്ചശേഷം ആറുവർഷത്തോളം എറണാകുളത്തും കോഴിക്കോട്ടും പത്രപ്രവർത്തകനായിരുന്നു. 1974 മുതൽ എറണാകുളം ആസ്‌ഥാനമായുളള ഏലം ബോർഡിൽ ഉദ്യോഗസ്ഥൻ. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും പുസ്‌കാഭിപ്രായങ്ങളും എഴുതിവരുന്നു. ‘ശങ്കരനാരാ’ എന്ന തൂലികാനാമത്തിൽ ഹാസ്യരചനകളും. കേരള സാഹിത്യ അക്കാദമി വെണ്ണക്കല്ല്‌ എന്ന ബാലസാഹിത്യകൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കൊമ്പന്റെ വമ്പ്‌, കഥാകവിതകൾ, നളനും ദമയന്തിയും, ഈസോപ്പമ്മാവൻ, ചന്ദനക്കാട്ടിലെ അത്ഭുതം, ഗാന്ധിയുടെ കഥ, പ്രാർത്ഥനകൾ, നല്ലൊരു നാളെ, വീണ്ടും സ്വാതന്ത്ര്യസമരം എന്തുത്തരം? തുടങ്ങിയവയാണ്‌ മറ്റു മുഖ്യകൃതികൾ.

വിലാസംഃ

‘നവമന’

വെണ്ണല പി.ഒ.

കൊച്ചി-682 028


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited