Sep 22 23:56:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രമാ കാന്ത രഥ്‌

 


രമാ കാന്ത രഥ്‌

1934-ൽ ഒറീസ്സായിലെ കട്ടക്ക്‌ നഗരത്തിൽ ജനിച്ചു. കട്ടക്കിലെ പ്രസിദ്ധമായ റാവൻഷാ കോളെജിൽ നിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. ബിരുദം നേടിയ ശേഷം 1956-ലെ സിവിൽ സർവീസ്‌ പരീക്ഷ പാസ്സായി. 1957-ൽ ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിൽ പ്രവേശിച്ചു. ഒറീസയിലും കേന്ദ്ര സർക്കാരിലും വിദേശങ്ങളിലും പല ഉദ്യോഗങ്ങൾ വഹിച്ച ശേഷം 1992-ൽ ഒറീസ്സയിൽ ചീഫ്‌ സെക്രട്ടറിയായിരിക്കെ ഉദ്യോഗത്തിൽനിന്നും വിരമിച്ചു. കേതെ ദിനാരെ (കഴിഞ്ഞ നാളുകൾ) എന്ന കവിതാ സമാഹാരമാണ്‌ ആദ്യകൃതി. ആ ഗ്രന്ഥം തന്നെ അദ്ദേഹത്തിന്‌ ഒറിയാ കവികളുടെ മുൻനിരയിൽ സ്ഥാനം നേടിക്കൊടുത്തു. തുടർന്ന്‌ നാലു കവിതാ സമാഹാരങ്ങളും ശ്രീരാധ എന്ന അറുപത്തിയൊന്നു ഖണ്ഡങ്ങളടങ്ങിയ കാവ്യവും പ്രസിദ്ധീകരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌, സരസ്വതി സമ്മാൻ, കബീർ സമ്മാൻ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ശാന്തി.

വിലാസംഃ എ-50, ഖരവേലനഗർ, യൂണിറ്റ്‌ 3 ഭുവനേശ്വർ 751 001, ഒറീസ്സ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited