Nov 14 03:30:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പോൾ മണലിൽ

പോൾ മണലിൽ

പത്തനാപുരം മണലിൽ എം.ജി. അലക്‌സാണ്ടറുടെയും പളളിപ്പാട്‌ കുമ്പമ്പുഴ പെരുംകോയിക്കൽ കെ.സി.ഏലിയാമ്മയുടെയും പുത്രൻ. 1955 ഓഗസ്‌റ്റ്‌ 21-ന്‌ പത്തനാപുരത്തു ജനിച്ചു. പത്തനാപുരം സെയ്‌ന്റ്‌ സ്‌റ്റീഫൻസ്‌, തിരുവനന്തപുരം മാർ ഈവാനിയോസ്‌, മൈസൂർ യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ്‌ എന്നിവിടങ്ങളിൽ പഠിച്ചു. പത്രപ്രവർത്തനത്തിലും ഇംഗ്ലീഷ്‌ സാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങൾ, 1981 മുതൽ മലയാള മനോരമയിൽ പത്രാധിപസമിതി അംഗം. അഴീക്കോട്‌ എന്ന വിചാരശില്‌പി, മലയാളത്തിന്റെ ബഷീർ, പെലെ എന്നീ ജീവചരിത്രങ്ങൾ ഉൾപ്പെടെ പത്തു കൃതികൾ രചിച്ചു. ബഷീർ പഠന പരമ്പരയിലെ മൂന്ന്‌ പുസ്‌തകങ്ങൾ ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലും പതിനഞ്ചു പുസ്‌തകങ്ങൾ എഡിറ്റു ചെയ്‌തു. മികച്ച പത്രപ്രവർത്തകനുളള പന്ത്രണ്ട്‌ സംസ്ഥാന, ദേശീയ, രാജ്യാന്തര ബഹുമതികളും മികച്ച ജീവചരിത്രരചനയ്‌ക്ക്‌ എസ്‌.കെ. പൊറ്റെക്കാട്ട്‌ അവാർഡും നേടി. ഇരുപതു വിദേശരാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്‌. കേരള യൂണിവേഴ്‌സിറ്റിയുടെ ജേർണലിസം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസിലും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ജേർണലിസം പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ പാസ്സ്‌ബോർഡിലും കേന്ദ്ര ഫിലിം സെൻസർ ബോർഡിലും അംഗമായിരുന്നു.

ഭാര്യഃ ബീന (ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക)

മക്കൾഃ മീര, വീണ

വിലാസം

മണലിൽ ഹൗസ്‌

പഴയ സെമിനാരി റോഡ്‌

ചുങ്കം, കോട്ടയം - 686 001.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited