Sep 21 02:14:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പാബ്ലോ നെരൂദ

 

By the same author


പാബ്ലോ നെരൂദ

1904 ജൂലൈ 12-ന്‌ ചിലിയിലെ പരാളിൽ ജനിച്ചു. യഥാർത്ഥ നാമം നെഫ്‌താലി റിക്കാർഡോ റെയ്‌സ്‌ ബസോൾട്ടോ. ഏകാന്തത, കാമം, മരണം എന്നിവ വേട്ടയാടുന്ന സർ റിയലിസ്‌റ്റ്‌ കവിതകളാണ്‌ എഴുതിയവയിൽ ഭൂരിഭാഗവും. പ്രഥമ കവിതാസമാഹാരമായ ലാ ഷാൻസിയോൺ ദലാ ഫിയെസ്സ (ഉത്സവഗാനങ്ങൾ) 1924-ൽ പ്രസിദ്ധീകരിച്ചു. ചിലിയിൽനിന്ന്‌ ഒളിച്ചോടി വിദേശത്തു കഴിയേണ്ടിവന്ന കാലഘട്ടത്തിൽ പതിനഞ്ചു കാണ്‌ഡങ്ങളിലായി എഴുതിയ കാന്റൊ ജനറൽ (1950) ‘ലാറ്റിൻ അമേരിക്കയുടെ ഇതിഹാസം’ എന്നു പ്രസിദ്ധി നേടി. 1971-ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം. ലോകത്തിന്റെ പല ഭാഗത്തും നെരൂദ ചിലിയുടെ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1973 സെപ്‌റ്റംബർ 23-ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited