Sep 21 23:24:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എൻ. ദാമോദരൻ നായർ

കെ.എൻ. ദാമോദരൻ നായർ

എഴുത്തുകാരൻ, പത്രപ്രവർത്തകൻ. 1912ൽ ചേർത്തല തെക്കുംമുറിയിൽ ജനിച്ചു. പിതാവ്‌ഃ പുതിയാട്ടു രാമപ്പണിക്കർ. മാതാവ്‌ഃ കുട്ടിപ്പാറു അമ്മ. ചേർത്തല ഹൈസ്‌കൂൾ, തിരുവനന്തപുരം ഗവ. ആർട്‌സ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇന്റർമീഡിയറ്റ്‌ വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുളളു. സഹകരണഖാദി പ്രസ്‌ഥാനങ്ങളിൽ ഇരുപതു വർഷത്തോളം സജീവമായി പ്രവർത്തിച്ചു. മധ്യപ്രായത്തിലാണ്‌ ജേർണലിസത്തിൽ പ്രവേശിച്ചത്‌. മലയാളരാജ്യം, ദേശബന്ധു എന്നീ പത്രങ്ങളിലും തിരുവനന്തപുരം ആകാശവാണി നിലയത്തിലെ പ്രാദേശിക വാർത്താവിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്‌. ‘ആജ്‌’ എന്ന ഹിന്ദി ദിനപത്രത്തിന്റെ കേരള കറസ്‌പോണ്ടന്റുമായിരുന്നു. മൂന്നാം പഞ്ചവത്‌സര പദ്ധതിയുടെ സാരാംശം 50 ലേഖനങ്ങളിലായി ഒരേ സമയം 29 പത്രങ്ങളിൽ കേരള പ്രസ്സ്‌ മുഖേന പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. പുസ്‌തകലോകം, നമ്മുടെ കുഞ്ഞുങ്ങൾ, ധർമരോഷം എന്നീ ആനുകാലികങ്ങളുടെയും എഡിറ്ററായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

ബാലസാഹിത്യമുൾപ്പെടെ 60ഓളം ഗ്രന്ഥങ്ങൾ രചിച്ചു. ഇതിൽ ഗദ്യ പുനരാഖ്യാനങ്ങളും വിവർത്തനവും ഉൾപ്പെടും. മഹാഭാരതം, രാമായണം, പാവങ്ങൾ, രഘുവംശം, ധർമരാജാ, രാമരാജാ ബഹദൂർ എന്നിവയാണ്‌ പ്രസിദ്ധ പുനരാഖ്യാനങ്ങൾ. നാലു വാല്യങ്ങളിലായി ടോൾസ്‌റ്റോയിയുടെ ചെറുകഥകൾ വിവർത്തനം ചെയ്‌തു. എബ്രഹാം ലിങ്കൺ, യൂഗോ, ടോൾസ്‌റ്റോയി (ജീവചരിത്രം), മോഹൻദാസ്‌ എന്ന കുട്ടി, ഗാന്ധിജിയുടെ അവസാനനാളുകൾ, ഇംഗ്ലീഷ്‌മലയാളം നിഘണ്ടു, ആനക്കമ്പം എന്നിവ മറ്റു മുഖ്യ കൃതികൾ. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനുവേണ്ടി കേരള ഗ്രന്ഥശാലാ സംഘം നല്‌കിവരുന്ന ‘ജയശങ്കർ സ്‌മാരക സമ്മാനം’ ഇദ്ദേഹത്തിന്റെ മകൻ അകാലത്തിൽ മരിച്ച ജയശങ്കറിന്റെ പേരിൽ ഇദ്ദേഹം സംഘടിപ്പിച്ചിട്ടുളളതാണ്‌.

1993 മാർച്ച്‌ 7ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited