Nov 20 12:59:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ.എസ്‌.പിളള

ഡോ. കെ.എസ്‌.പിളള

1936 സെപ്‌തംബർ ഒന്നിന്‌, കറ്റാനത്ത്‌ ജനിച്ചു. 1957-ൽ പന്തളം എൻ.എസ്‌.എസ്‌. കോളജിൽനിന്നും ജന്തുശാസ്‌ത്രത്തിൽ ബി.എസ്‌സിയും 1966-ൽ വെളളായണി കോളജിൽനിന്നും കാർഷിക കീടശാസ്‌ത്രത്തിൽ എം.എസ്‌സിയും പ്രശസ്‌തമായ നിലയിൽ വിജയിച്ചു. 1974-ൽ ബനാറസ്‌ ഹിന്ദു യൂനിവേഴ്‌സിറ്റിയിൽനിന്നും മണ്ണിലെ സൂക്ഷ്‌മകീടങ്ങളെക്കുറിച്ചു നടത്തിയ പഠനത്തിനു പി.എച്ച്‌.ഡി. ബിരുദം. 1959 മുതൽ കാർഷികഗവേഷണരംഗത്തു പ്രവർത്തനം ആരംഭിച്ചു. 1996 സെപ്‌തംബറിൽ തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നും പ്രിൻസിപ്പൽ സയന്റിസ്‌റ്റും കീടരോഗവിഭാഗങ്ങളുടെ വകുപ്പു മേധാവിയും ആയി റിട്ടയർ ചെയ്‌തു. കൊളംബിയ, യു.എസ്‌.എ., ഫിലിപ്പൈൻസ്‌, തായ്‌ലൻഡ്‌ എന്നിവിടങ്ങളിൽ ഇൻഡ്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌. ദേശീയവും അന്തർദേശീയവുമായ പല ശാസ്‌ത്രസംഘടനകളിലും അംഗമാണ്‌. ഐ.സി.എ.ആർ പെൻഷനേഴ്‌സ്‌ അസോസിയേഷന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്‌ ഇപ്പോൾ.

ഭാര്യഃ പ്രൊഫ. എസ്‌. ഇന്ദിരാഭായി.

മക്കൾഃ ഡോ. മഞ്ഞ്‌ജുനായർ, ലക്ഷ്‌മി എസ്‌.പിളള.

വിലാസം

ഇന്ദീവരം (ജി.ആർ.എ.222)

ഗൗരീശപട്ടം, തിരുവനന്തപുരം - 695 004.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited