Sep 24 12:44:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ഡി. രാജേന്ദ്രൻ

എം.ഡി. രാജേന്ദ്രൻ

1952-ൽ തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനിച്ചു. അച്‌ഛൻ പ്രസിദ്ധ സാഹിത്യകാരനായ പൊൻകുന്നം ദാമോദരൻ, അമ്മ നോവലിസ്‌റ്റ്‌ കെ.ജി. കുഞ്ഞിക്കുട്ടിഅമ്മ. എഴുത്തുകാരായ എം.ഡി. രത്നമ്മ, എം.ഡി. അജയഘോഷ്‌, എം.ഡി. ചന്ദ്രമോഹൻ, എം.ഡി.വത്സല എന്നിവർ സഹോദരങ്ങൾ, ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ ബിരുദ പഠനം, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദാനന്തരപഠനം. 1976 ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ അനൗൺസറായി. ഇപ്പോൾ തൃശൂർ നിലയത്തിൽ സീനിയർ അനൗൺസർ. അടയാളവാക്യം, നന്ദി വീണ്ടും വരിക, സിന്ധുവിന്റെ നക്ഷത്രങ്ങൾ, സതി എന്റെ സ്വാർത്ഥത, എന്നീ നോവലുകളും നിരവധി കവിതകളും എഴുതിയിട്ടുണ്ട്‌. അനവധി ചലച്ചിത്രങ്ങൾക്ക്‌ ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്‌തൻ.

ഭാര്യഃ ശൈലജ, മകൻഃ വിഷ്‌ണു.

വിലാസം

നമ്പർ സി&5

എ.ഐ.ആർ ക്വാർട്ടേഴ്‌സ്‌

തൃശൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited