Nov 15 12:24:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ജി.പുരുഷോത്തമൻ പിളള

പി.ജി.പുരുഷോത്തമൻ പിളള

1921-ൽ ഏപ്രിൽ 30-ന്‌ ആലുവായ്‌ക്കടുത്ത്‌ ഉളിയന്നൂരിൽ ജനിച്ചു. ആലുവ യൂനിയൻ ക്രിസ്‌ത്യൻ കോളജിൽനിന്ന്‌ ബി.എ. കുറച്ചുകാലം വിവിധ സ്‌കൂളുകളിൽ അധ്യാപകനായും അല്‌പകാലം വി.സി.ഒ. ആയി പട്ടാളത്തിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 1948-ൽ മദ്രാസ്‌ സർവകലാശാലയിൽനിന്ന്‌ മലയാളം എം.എ. 1948 ആഗസ്‌റ്റിൽ മദ്രാസ്‌ ഗവൺമെന്റ്‌ സർവീസിൽ മംഗലാപുരം ഗവൺമെന്റ്‌ കോളജിൽ മലയാളം ലക്‌ചററായി. പട്ടാമ്പി ഗവൺമെന്റ്‌ സംസ്‌കൃതകോളജിൽ മലയാളവകുപ്പദ്ധ്യക്ഷനായിരിക്കെ 1976-ൽ സർവീസിൽനിന്നു പിരിഞ്ഞു. അതിനുശേഷം യു.ജി.സിയുടെ വിസിറ്റിങ്ങ്‌ പ്രൊഫസറായി ആറുവർഷം തൃശൂർ ശ്രീകേരളവർമ്മ കോളജിൽ പ്രവർത്തിച്ചു.

കൃതികൾഃ ഒരു താക്കീത്‌, ഹോമർ, മാർക്കോപോളോവിന്റെ സഞ്ചാരകഥകൾ, മാരിവില്ല്‌, ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ചരിത്രം (വിവർത്തനം) തുടങ്ങിയവ. 2000 മാർച്ച്‌ 23-ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited