Nov 18 09:23:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിത്യചൈതനയ യതി

 

By the same author


നിത്യചൈതനയ യതി

1924 നവംബർ 2ന്‌ പത്തനംതിട്ട താലൂക്കിലെ മുറിഞ്ഞകല്ലിൽ ജനിച്ചു. 1952 ൽ നടരാജഗുരുവിന്റെ ശിഷ്യനായി. ഫിലോസഫിയിൽ എം.എ. ബിരുദം നേടിയശേഷം കൊല്ലം ശ്രീനാരായണ കോളജിലും മദ്രാസ്‌ വിവേകാനന്ദ കോളജിലും അധ്യാപകനായിരുന്നു. 1956 മുതൽ 1959 വരെ ബോംബെ, കാശി, ഹരിദ്വാർ, ഹൃഷികേശം എന്നിവിടങ്ങളിലുളള ആശ്രമങ്ങളിൽ താമസിച്ച്‌ വേദാന്തം, ന്യായം, യോഗം തുടങ്ങിയവ അഭ്യസിച്ചു. 1963 മുതൽ 1967 വരെ ഡൽഹിയിലെ സൈക്കിക്‌ ആൻഡ്‌ സ്‌പിരിച്വൽ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടർ, 1969 മുതൽ 1984 വരെ ആസ്ര്തേലിയ, അമേരിക്ക, ഇംഗ്ലണ്ട്‌, യൂറോപ്പ്‌ എന്നിവിടങ്ങളിലെ സർവകലാശാലകളിൽ വിസിറ്റിങ്ങ്‌ പ്രൊഫസർ, 1984 മുതൽ മരിക്കുന്നതുവരെ ഫേൺഹിൽ ഗുരുകുലത്തിൽ നാരായണ ഗുരുകുലത്തിന്റെയും ഈസ്‌റ്റ്‌ വെസ്‌ട്‌ യൂനിവേഴ്‌സിറ്റിയുടെയും അധിപൻ എന്നീ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു. നളിനി എന്ന കാവ്യശില്‌പം 1977 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടി. വേദാന്തപരിചയം, കുടുബശാന്തിഒരു മനഃസാസ്‌ത്രസാധന, ഗുരുവും ശിഷ്യനും, ഭഗവദ്‌ഗീതാ സ്വാദ്ധ്യായം, ഇമ്പം ദാമ്പത്യത്തിൽ, നടരാജഗുരവും ഞാനും, രോഗം ബാധിച്ച വൈദ്യരംഗം, ജനനിനവമഞ്ഞ്‌ജരി, മൂല്യങ്ങളുടെ കുഴമറിച്ചിൽ, ദൈവം സത്യമോ മിഥ്യയോ? സത്യത്തിന്റെ മുഖങ്ങൾ, മനഃശാസ്‌ത്രം ജീവിതത്തിൽ, തത്തവമസിഃ തത്ത്വവും അനുഷ്‌ഠാനവും, ബൃഹദാരണ്യകോപനിഷത്ത്‌ തുടങ്ങി 112 മലയാള കൃതികളും 58 ഇംഗ്ലീഷ്‌ കൃതികളും.

1999 മെയ്‌ 14 ന്‌ യശഃശരീരനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited