Nov 17 14:52:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാധാ ബേണിയർ

രാധാ ബേണിയർ

ജനനംഃ 1923. 1980 മുതൽ തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്റർനാഷണൽ പ്രസിഡന്റ്‌. ബനാറസ്‌ ഹിന്ദു യൂനിവേഴ്‌സിറ്റിയിൽനിന്നും സംസ്‌കൃതത്തിൽ എം.എ.ബിരുദം നേടി. ‘മാനുഷികമൂല്യങ്ങളുടെ പഠനവും അഭിവൃദ്ധിയും’ പരിപോഷിപ്പിക്കലിന്‌ അവർ നല്‌കിയ സംഭാവനയുടെ അംഗീകാരമായി നാഗാർജ്ജുന യൂനിവേഴ്‌സിറ്റി ഓണറ്റി ഡോക്‌ടറേറ്റ്‌ നല്‌കി ആദരിച്ചു. കലാക്ഷേത്രത്തിൽനിന്നും ഭരതനാട്യത്തിൽ ആദ്യമായി ബിരുദം നേടിയ വ്യക്തി, ഇന്ത്യയിലും യൂറോപ്പിലും ഒട്ടേറെ നൃത്തപരിപാടികൾ നടത്തിയിട്ടുണ്ട്‌. ഴാങ്ങ്‌ റെനോയുടെ ‘ദി റിവർ’ എന്ന സിനിമയിൽ പ്രധാനഭാഗം അഭിനയിച്ചു. ഇരുപതു വർഷത്തിലേറെയായി അഡയാർ ലൈബ്രറി ആൻഡ്‌ റിസർച്ച്‌ സെന്ററിന്റെ ഡയറക്‌ടർ. തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്റർനാഷണൽ ജേർണലായ ‘ദി തിയോസഫിസ്‌റ്റ്‌’ എന്ന മാസികയുടെ എന്നിറ്റർ. അനേകം ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും കർത്താവ്‌. ട്രൂത്ത്‌, ബ്യൂട്ടി ആൻഡ്‌ ഗുഡ്‌നസ്‌, നോ അദർ പാത്ത്‌ ടു ഗോ, ഹ്യൂമൻ റീ ജനറേഷൻ തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited