Sep 23 05:04:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വാഷിങ്ങ്‌ടൺ ഇർവിങ്ങ്‌

വാഷിങ്ങ്‌ടൺ ഇർവിങ്ങ്‌

വിശ്വപ്രസിദ്ധനായ അമേരിക്കൻ ഗ്രന്ഥകർത്താവാണ്‌ വാഷിങ്ങ്‌ടൺ ഇർവിങ്ങ്‌. 1783 ഏപ്രിൽ 3-ന്‌ ന്യൂയോർക്കിൽ ജനിച്ചു. ക്രമബദ്ധമായ വിദ്യാഭ്യാസം നടത്താൻ കഴിഞ്ഞില്ല. 1804-6 കാലഘട്ടത്തിൽ യൂറോപ്പിലേക്കുളള ആദ്യയാത്ര നടത്തി. 1806-ൽ ബാർ പരീക്ഷ പാസായി. 1807-8-ൽ ‘സാൽമ ഗുണ്‌ഡി’യും 1809-ൽ ഡിയഡ്രിച്ച്‌ നിക്കർ ബോക്കറുടെ ന്യൂയോർക്ക്‌ ചരിത്രവും പ്രസിദ്ധീകൃതമായി. 1814-ൽ പട്ടാളത്തിൽ ചേർന്ന്‌ കേണൽ പദവിവരെ ഉയർന്നു. തുടർന്ന്‌ പതിനേഴു വർഷം യൂറോപ്പിലാണ്‌ കഴിച്ചുകൂട്ടിയത്‌. റിപ്‌വാൻ വിങ്കിൾ, ഉറക്കത്താഴ്‌വരയുടെ ഐതിഹ്യം എന്നിവ ഉൾപ്പെടുന്ന സ്‌കെച്ച്‌ ബുക്ക്‌ 1819-ൽ പ്രസിദ്ധപ്പെടുത്തി. 1859 നവംബർ 28-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited