Nov 17 04:18:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊ.ഹരീന്ദ്രനാഥക്കുറുപ്പ്‌

പ്രൊ.ഹരീന്ദ്രനാഥക്കുറുപ്പ്‌

26-9-1932 ൽ സി.കെ.രാമകൃഷ്‌ണക്കുറുപ്പിന്റെയും ലക്ഷ്‌മിക്കുട്ടിയമ്മയുടെയും (മഹാകവി വെണ്ണിക്കുളത്തിന്റെ സഹോദരി) മകനായി വെണ്ണിക്കുളത്ത്‌ ചെറുകാട്ടുമഠത്തിൽ ജനിച്ചു. വെണ്ണിക്കുളത്തും ഇരവിപേരൂരിലുമായി സ്‌കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന്‌ 1955-ൽ മലയാള സാഹിത്യത്തിൽ ബി.എ.ഓണേഴ്‌സ്‌ ബിരുദം. 1955 ജൂലൈ മാസത്തിൽ പെരുന്ന എൻ.എസ്‌.എസ്‌ കോളജിൽ അധ്യാപകനായി. അതേ കോളജിൽ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ പ്രൊഫസറും വകുപ്പദ്ധ്യക്ഷനും ആയിരിക്കെ 1988-ൽ വിരമിച്ചു. താലപ്പൊലി, അഭിരാമ, ഹരിചന്ദനം എന്നീ കവിതാസമാഹാരങ്ങളും എൻ.എസ്‌.എസ്‌.ചരിത്രം, മന്നത്തുപത്‌മനാഭൻ-കർമ്മയോഗിയായ കുലപതി (ജീവചരിത്രം) എന്നിവയുമാണ്‌ പ്രധാന രചനകൾ. ഇപ്പോൾ എൻ.എസ്‌.എസ്‌. മുഖപത്രമായ സർവീസ്‌ ദ്വൈവാരികയുടെ പത്രാധിപരായി പ്രവർത്തിക്കുന്നു.

ഭാര്യഃ പ്രൊഫ. ജി.രാധാമണി

മക്കൾ ഃ ആർ. സുജാത (യശഃശരീരയായ കവയിത്രി), എച്ച്‌. രാജേഷ്‌ (ഗായകൻ)

വിലാസം

പ്രിയദർശിനി

വിദ്യാനഗർ

പെരുന്ന

ചങ്ങനാശേരി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited