Sep 25 22:11:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രബീന്ദ്രനാഥ്‌ ടാഗോർ

രബീന്ദ്രനാഥ്‌ ടാഗോർ

1861 മെയ്‌ 7-ന്‌ കൊൽക്കൊത്തയിലെ അതിപുരാതനമായ ഒരാളായ മഹർഷി ദേവേന്ദ്രനാഥ ടാഗോറിന്റെ മകൻ. കുറച്ചുകാലം മാത്രമേ സ്‌കൂളിൽ പോയി പഠിച്ചിട്ടുളളു. പിന്നീടുളള വിദ്യാഭ്യാസം വീട്ടിൽ. കുറെക്കാലം ഇംഗ്ലണ്ടിലും പഠിച്ചു. ചെറുപ്പത്തിൽത്തന്നെ കവിത എഴുതിത്തുടങ്ങി. ആദ്യകവിത ‘അമൃതബസാർ പത്രിക’ എന്ന ദിനപത്രത്തിൽ പ്രസിദ്ധപ്പെടുത്തി. 17 വയസ്സുളളപ്പോൾ പ്രസിദ്ധപ്പെടുത്തിയ കവികഹാനിയാം എന്ന ഗാനകാവ്യമാണ്‌ ആദ്യ പുസ്‌തകം. 1913-ൽ നൊബേൽ സമ്മാനം. 1901-ൽ ബോൾപൂർ എന്ന സ്ഥലത്ത്‌ ശാന്തിനികേതനം സ്ഥാപിച്ചു. (1921-ൽ അത്‌ വിശ്വഭാരതി എന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രമായി മാറി. ഇന്ന്‌ ഒരു കേന്ദ്രസർവകലാശാലയാണ്‌ വിശ്വഭാരതി.) 1941 ഓഗസ്‌റ്റ്‌ 8-ന്‌ യശഃശരീരനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited