Nov 14 09:55:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീകൃഷ്‌ണ ആലനഹളളി

ശ്രീകൃഷ്‌ണ ആലനഹളളി

1947 ഏപ്രിൽ 3-ന്‌ മൈസൂർ നഗരത്തിനു സമീപമുളള ആലനഹളളിയിൽ ജനിച്ചു. കവി, കഥാകൃത്ത്‌, നോവലിസ്‌റ്റ്‌ എന്നീ നിലകളിൽ ആധുനിക കന്നട സാഹിത്യത്തിൽ പ്രശസ്‌തനായി. ബി.എ.യ്‌ക്കു പഠിക്കമ്പോൾതന്നെ അദ്ദേഹത്തിന്റെ ‘മണ്ണിനഹാഡു’ (മണ്ണിന്റെ ഗീതം) എന്ന കവിതാസമാഹാരം 1966-ലെ കർണാടക സാഹിത്യ അക്കാദമി അവാർഡ്‌ നേടി. മൈസൂർ സർവകലാശാലയിൽ നിന്നു സാഹിത്യത്തിൽ എം.എ.ബിരുദമെടുത്തശേഷം 10 കൊല്ലം അവിടെ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. 1965, 68, 69 എന്നീ വർഷങ്ങളിൽ ഏറ്റവും മികച്ച കഥയ്‌ക്കുളള ‘പ്രജാവാണീ പുരസ്‌കാരം’ ലഭിച്ചിട്ടുണ്ട്‌. ‘കാട്‌’ ആദ്യത്തെ നോവലാണ്‌. ഈ നോവലിനെ അടിസ്ഥാനമാക്കി ഗിരീഷ്‌ കർണാട്‌ സംവിധാനം ചെയ്‌ത ‘കാട്‌’ എന്ന കന്നട ചലച്ചിത്രം 1974-ൽ രാഷ്‌ട്രപതിയുടെ പുരസ്‌കാരത്തിനർഹമായി. ‘ഭുജംഗയ്യന്റെ ദശാവതാരങ്ങൾ’ ആണ്‌ പ്രസിദ്ധകൃതി. 1989-ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited