Sep 25 06:56:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.കെ.എസ്‌ പ്രകാശ്‌

 


ഡോ.കെ.എസ്‌ പ്രകാശ്‌

ഡോ.കെ.എസ്‌ പ്രകാശ്‌

മാവേലിക്കരയ്‌ക്കടുത്ത്‌ വളളികുന്നത്ത്‌ 1958 ജൂൺ 17-ന്‌ ജനിച്ചു. അച്ഛൻഃ എം.ശങ്കരൻ. അമ്മഃ എൻ.ദ്രൗപദി. ചൂനാട്‌ യു.പി.സ്‌കൂൾ, ഇലിപ്പക്കുളം ഗവ.ഹൈസ്‌കൂൾ, മാവേലിക്കര ബിഷപ്പ്‌ മൂർ കോളജ്‌ എന്നിവിടങ്ങളിലായി പഠനം. മദിരാശി സർവകലാശാലയിൽനിന്ന്‌ എം.എ.യും (മലയാളം), കോഴിക്കോട്‌ സർവകലാശാലയിൽനിന്ന്‌ ബി.എഡും കേരള സർവകലാശാലയിൽനിന്ന്‌ പി.എച്ച്‌.ഡിയും നേടി.

ആനുകാലികങ്ങളിൽ സാഹിത്യനിരൂപണലേഖനങ്ങൾ എഴുതാറുണ്ട്‌. കുറെക്കാലം ‘ലിപി മാസിക’യുടെ എഡിറ്ററും സംഘാടകനുമായി പ്രവർത്തിച്ചു. ‘കേരളീയതയുടെ വരപ്രസാദം’ എന്നൊരു കൃതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. 1991-ൽ ഇതിന്‌ വൈലോപ്പിളളി അവാർഡ്‌ ലഭിച്ചിരുന്നു.

1984-ൽ പൊതുവിദ്യാഭ്യാസവകുപ്പിൽ ക്ലാർക്കായി ഔദ്യേഗികജീവിതം ആരംഭിച്ചു. 1992 മുതൽ 96 വരെ കേരള ഗവ.സാംസ്‌കാരിക പ്രസിദ്ധീകരണവകുപ്പിൽ എഡിറ്റോറിയൽ അസിസ്‌റ്റന്റായിരുന്നു. ഇപ്പോൾ കേരള സർവകലാശാലയിൽ പബ്ലിക്കേഷൻ ഓഫീസറാണ്‌.

ഭാര്യഃ കെ.എ.രാജാംബിക.

മകൻ ഃ ആദിത്യ

വിലാസം

പബ്ലിക്കേഷൻ ഓഫീസർ

കേരള സർവകലാശാല

തിരുവനന്തപുരം -34.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited