Nov 21 09:43:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആലങ്കോട്‌ ലീലാകൃഷൻ

ആലങ്കോട്‌ ലീലാകൃഷൻ

1960 ഫെബ്രുവരി 1-ന്‌ പൊന്നാനി താലൂക്കിൽ ആലങ്കോട്‌ ഗ്രാമത്തിൽ ജനിച്ചു.

അച്‌ഛൻഃ വെങ്ങേത്ത്‌ ബാലകൃഷ്‌ണൻ നമ്പ്യാർ

അമ്മ ഃ മണപ്പാടി ലക്ഷ്‌മിക്കുട്ടി അമ്മ.

ആലങ്കോട്‌ ജി.എൽ.പി. സ്‌കൂൾ, മൂക്കുതല ഗവ. ഹൈസ്‌കൂൾ, പൊന്നാനി എം.ഇ.എസ്‌. കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം

1981-ൽ ബിരുദം.

1983 മുതൽ സൗത്ത്‌ മലബാർ ഗ്രാമീൺ ബാങ്കിൽ ഉദ്യോഗം

ഇപ്പോൾ ബാങ്കിന്റെ ഈഴുവത്തുരുത്തി (പൊന്നാനി) ശാഖയിൽ.

വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതിപ്പോരുന്നു.

നിളാനദിയുടെ സാംസ്‌കാരിക ചരിത്രത്തെക്കുറിച്ചു നടത്തിയ ഗവേഷണാത്മകമായ പഠനങ്ങൾ “നിളയുടെ തീരങ്ങളിലൂടെ” എന്ന പേരിൽ 1993-ൽ ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ചു. ‘നിളാ’ പുസ്‌തകം പിന്നീട്‌ ദൂരദർശനുവേണ്ടി ഡോക്യുമെന്ററി പരമ്പരയായി. ‘പി.യുടെ പ്രണയ പാപങ്ങൾ’ മൾബെറി പ്രസിദ്ധീകരിച്ചു (1998).

വടക്കൻ സാംസ്‌കാരിക മേഖലയിലും കിഴക്കൻ പാലക്കാടിന്റെ ഗോത്രഭൂമികളിലും പഠനാത്മക യാത്രകൾ നടത്തിയിട്ടുണ്ട്‌. സ്വതന്ത്രപത്രപ്രവർത്തനവുമായി ബന്ധപ്പെട്ട്‌ ഇപ്പോഴും ധാരാളം യാത്ര ചെയ്യുന്നു.

തിരൂർ തുഞ്ചൻ സ്‌മാരക കമ്മിറ്റി അംഗം.

ഭാര്യ ഃ ബീന (അദ്ധ്യാപികയാണ്‌)

മക്കൾ ഃ കവിത, കണ്ണൻ (വിനയകൃഷ്‌ണൻ)

വിലാസം ഃ പി. ഒ. ആലങ്കോട്‌

മലപ്പുറം ജില്ല.

പിൻ - 679585


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited