Nov 16 11:47:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എ. അരവിന്ദാക്ഷൻ

ഡോ. എ. അരവിന്ദാക്ഷൻ

1949 ൽ പാലക്കാട്‌ ജില്ലയിലെ പുതുശ്ശേരിയിൽ ജനിച്ചു. അച്‌ഛൻഃ കെ.അപ്പുക്കുട്ടൻ. അമ്മഃ കെ.പി.ലക്ഷ്‌മി. പഴമ്പാലക്കോട്‌ എസ്‌.എം.എം. ഹൈസ്‌കൂളിലും ഗവ.വിക്‌ടോറിയ കോളജിലും കേരള യൂനിവേഴ്‌സിറ്റിയുടെ എറണാകുളം സെന്ററിലും കൊച്ചി യൂനിവേഴ്‌സിറ്റിയിലും പഠനം. 1977-ൽ കൊച്ചിൻ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ബി.എസ്‌സി. ബിരുദം. 1977 മുതൽ അധ്യാപകനായി പ്രവർത്തിക്കുന്നു. ഇപ്പോൾ കൊച്ചിൻ യൂനിവേഴ്‌സിറ്റിയിലെ ഹിന്ദി വിഭാഗത്തിൽ പ്രൊഫസറും സെന്റർ ഫോർ ക്രിയേറ്റീവ്‌ റൈറ്റിങ്ങിന്റെ ഡയറക്‌ടറായും പ്രവർത്തിക്കുന്നു.

ഹിന്ദിയിൽ ആറു നിരൂപണഗ്രന്ഥങ്ങളും മൂന്നു കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘കവിതയിലെ സ്ഥലകാലങ്ങൾ’ എന്ന മലയാളനിരൂപണഗ്രന്ഥം, ‘കമ്പാരറ്റീവ്‌ ഇൻഡ്യൻ ലിറ്ററേച്ചർ’ എന്ന ഇംഗ്ലീഷ്‌ നിരൂപണഗ്രന്ഥം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

അഖിലേന്ത്യാടിസ്ഥാനത്തിലുളള ആറ്‌ അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ജെസ്സി. മക്കൾഃ കനു, ഋത്വിക്ക്‌.

വിലാസം

സാന്ദ്രം,

മാവേലിപുരം,

കാക്കനാട്‌,

കൊച്ചി - 682 030


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited