Sep 23 13:53:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ജോർജ്‌ തയ്യിൽ

ഡോ. ജോർജ്‌ തയ്യിൽ

ആലപ്പുഴയിൽ ജനിച്ചു. സ്വദേശം കോട്ടയം ജില്ലയിലെ കുറുപ്പന്തറ. കോളജിൽ പഠിക്കുന്ന കാലം മുതൽ സാഹിത്യത്തിൽ തല്‌പരനായി. എഴുത്തിന്റെ ആരംഭം ചെറുകഥയിലായിരുന്നു. ഹൃദ്രേഗസംബന്ധിയായ നിരവധി ലേഖനങ്ങൾ പത്രങ്ങളിലും വാരികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.ണണതിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിനുശേഷം ജൻമ്മനിയിലെ മ്യൂണിക്‌ യൂണിവേഴ്‌സിറ്റിയിൽനിന്നും വൈദ്യശാസ്‌ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും ഡോക്‌ടറേറ്റും നേടി. ജർമ്മൻ ഹാർട്ട്‌ സെന്ററിൽ സേവനമനുഷ്‌ഠിച്ചു. കുറച്ചുകാലം സൗദി അറേബ്യയിലെ അബാ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ ജോലിചെയ്‌തു. പിന്നീട്‌ ഓസ്‌ട്രയായിലെ കാർഡിയോളജി നാഷണൽ ബോർഡിന്റെ കീഴിൽ വിദഗ്‌ദ്ധ പരിശീലനം നേടി. അവിടെനിന്ന്‌ സ്‌പെഷ്യാലിറ്റി ഫെലോഷിപ്പ്‌ കരസ്‌ഥമാക്കി. ഇപ്പോൾ എറണാകുളത്തെ ലൂർദ്‌ ആശുപത്രിയിൽ ഹൃദ്രോഗവിഭാഗത്തിന്റെ മേധാവിയായി സേവനമനുഷ്‌ഠിക്കുന്നു.

ഭാര്യ ഃ ഡോ. ശുഭ (പാലാക്കുന്നേൽ).

മക്കൾ ഃ ആൻമേരി, എലിസ്‌മേരി.

വിലാസം

ചീഫ്‌ കാർഡിയോളജിസ്‌റ്റ്‌

ലൂർദ്‌ ഹോസ്‌പിറ്റൽ

കൊച്ചി-682012


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited