Nov 18 00:52:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ.ബാലകൃഷ്‌ണൻ (1926-91)

പി.കെ.ബാലകൃഷ്‌ണൻ (1926-91)

ചരിത്രഗവേഷകനും പത്രപ്രവർത്തകനും എഴുത്തുകാരനും. എറണാകുളത്തിനടുത്ത്‌ എടവനക്കാട്ട്‌ ജനിച്ചു. ക്വിറ്റ്‌ ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട്‌ ജയിൽവാസമനുഷ്‌ഠിക്കേണ്ടിവന്നതിനാൽ കോളജുവിദ്യാഭ്യാസം മുടങ്ങി. പിന്നീട്‌ രാഷ്‌ട്രീയപ്രവർത്തനത്തിലും പത്രപ്രവർത്തനത്തിലും വ്യാപൃതനായി. ദിനപ്രഭയുടെ എഡിറ്റർ. ദീർഘകാലം കേരളകൗമുദി പത്രാധിപസമിതിയംഗം, മാധ്യമം ദിനപത്രത്തിന്റെ ചീഫ്‌ എഡിറ്റർ. കുമാരനാശാനെയും എഴുത്തച്ഛനെയും കുറിച്ചു നടത്തിയ പഠനങ്ങൾ ആ മേഖലകളിൽ പുതിയ വെളിച്ചം പരത്തി. കേരള സാഹിത്യ അക്കാദമി അവാർഡും (1974) വയലാർ രാമവർമ അവാർഡും (1978) ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ, ജാതിവ്യവസ്ഥയും കേരള ചരിത്രവും തുടങ്ങിയവ കൃതികൾ. 1991 ഏപ്രിൽ 3-നു നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited