തലേക്കുന്നിൽ ബഷീർ
മികച്ച പാർലമെന്റേറിയൻ, രാഷ്ട്രീയചിന്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തൻ. 1946-ൽ ജനിച്ചു. ബി.എസ്സി., എൽ.എൽ.ബി. ബിരുദങ്ങൾ. പുനഃസംഘടിക്കപ്പെട്ട കേരള സർവകലാശാല യൂണിയന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു. കേരള പ്രദേശ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി. 1972 മുതൽ കെ.പി.സി.സി. നിർവാഹക സമിതി അംഗം.
1977-ൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിപദം ഏറ്റെടുക്കേണ്ടിവന്ന എ.കെ.ആന്റണിക്കു മത്സരിക്കാൻ വേണ്ടി നിയമസഭാംഗത്വം രാജിവച്ചു. അതിനുശേഷം രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. തുടർന്ന് രണ്ടു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹംഗറി, ഈജിപ്റ്റ്, ഉത്തര കൊറിയ, യെമൻ, അഫ്ഗാനിസ്ഥാൻ, കുവൈറ്റ്, റഷ്യ, ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്, ഗ്രീസ്, സൗദി അറേബ്യ, യു.എ.ഇ., അൾജീറിയ, ഇറാക്ക്, ഇറ്റലി, ജോർദാൻ, സഹാറാ അറബ് റിപ്പബ്ലിക്, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 1995-ൽ ആദ്യകൃതിഃ വെളിച്ചം കൂടുതൽ വെളിച്ചം.
വിലാസം
പുല്ലമ്പാറ പോസ്റ്റ്,
വെഞ്ഞാറമ്മൂട് (വഴി),
തിരുവനന്തപുരം - 695 607.