Sep 22 19:16:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ടി. മൈക്കിൾ ഐ.പി.എസ്‌. (റിട്ട.)

കെ.ടി. മൈക്കിൾ ഐ.പി.എസ്‌. (റിട്ട.)

1938 ഡിസംബർ 10ന്‌ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കടപ്ലാമറ്റത്തു ജനിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസം കടപ്ലാമറ്റം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ. പാലാ സെന്റ്‌ തോമസ്‌ കോളജിൽ രാഷ്‌ട്രമീമാംസയ്‌ക്കു (ബിരുദാനന്തരം) പഠിക്കുമ്പോൾ 1960 ൽ കേരള പോലീസിൽ സബ്‌ ഇൻസ്‌പെക്‌ടറായി ചേർന്നു. 1995-ൽ കോട്ടയം പോലീസ്‌ സൂപ്രണ്ടായി വിരമിച്ചു. ഏറ്റുമാനൂർ ക്ഷേത്രക്കവർച്ച, റിപ്പർ സുനിൽകുമാർ കേസ്‌, റിപ്പർ ചാക്കോയുടെ കൊലപാതകപരമ്പരകൾ തുടങ്ങിയ അനേകം പ്രമാദങ്ങളും കോളിളക്കം സൃഷ്‌ടിച്ചതുമായ കേസുകൾക്കു തുമ്പുണ്ടാക്കി. പ്രശസ്‌ത സേവനത്തിനുളള ഇൻഡ്യൻ പ്രസിഡണ്ടിന്റെ മെഡലിനർഹനായിട്ടുണ്ട്‌. വിദ്യാഭ്യാസ കാലഘട്ടത്തിൽ ദീപികയുടെ ബാലപംക്തിയിലും കൈയെഴുത്തുമാസികകളിലും കവിതകളും കഥകളും ലേഖനങ്ങളും എഴുതുമായിരുന്നു. കായികകലാരംഗങ്ങളിൽ അതീവ തത്‌പരൻ. കുറ്റകൃത്യങ്ങളുടെ ലോകത്തിൽ എന്ന കൃതിയുടെ കർത്താവാണ്‌. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌.

ഭാര്യ ഃ ശാന്തമ്മ. മക്കൾഃ തോമസ്‌, മാർട്ടിൻ, മേരിയാൻ, മൃദുല.

വിലാസം

കരുവേലിൽ ഗോപുരത്ത്‌,

പാറമ്പുഴ പി.ഒ.

കോട്ടയം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited