Sep 21 04:35:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നന്തനാർ

നന്തനാർ

ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തു പൂരപ്പറമ്പിൽ ചെങ്ങരയിൽ 1926-ൽ ജനനം. യഥാർത്ഥ പേര്‌ ഗോപാലൻ. പഠിക്കാൻ സമർത്ഥനായിരുന്നുവെങ്കിലും സാമ്പത്തിക പരാധീനതമൂലം പഠനം ഇടയ്‌ക്കുവെച്ച്‌ അവസാനിപ്പിക്കേണ്ടിവന്നു. 1942-ൽ ജീവിതമാർഗം തേടി പട്ടാളത്തിലെത്തി. അവിടെ സിഗ്‌നൽ വിഭാഗത്തിലായിരുന്നു. ബർമ്മ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1964-ൽ പട്ടാളത്തിൽനിന്ന്‌ പിരിഞ്ഞ്‌ മൈസൂരിൽ എൻ.സി.സി.യിൽ ഇൻസ്‌ട്രക്‌റ്ററായി. 1967 മുതൽ 1974 -ൽ മരണം വരെ എഫ്‌.എ.സി.ടി.യിൽ പബ്ലിസിറ്റി വിഭാഗത്തിൽ ജോലി ചെയ്‌തു. 1953-ൽ പാണ്ടത്തു വീട്ടിൽ രാധയെ വിവാഹം ചെയ്‌തു. മൂന്നു മക്കൾ. ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന്‌ കഥാസമാഹാരങ്ങളും രചിച്ചു. ആത്‌മാവിന്റെ നോവുകൾ എന്ന നോവൽ 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടി. ഈ പുസ്‌തകം ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചെറുകഥകൾ വളരെയധികം ഭാഷാന്തരം ചെയ്‌തിട്ടുണ്ട്‌. ഒരു സൗഹൃദ സന്ദർശനം, തോക്കുകൾക്കിടയിലെ ജീവിതം, നിഷ്‌കളങ്കതയുടെ ആത്‌മാവ്‌, നെല്ലും പതിരും, ഒരു വർഷകാലരാത്രി, ഇര, കൊന്നപ്പൂക്കൾ (കഥകൾ), അനുഭവങ്ങൾ, മഞ്ഞക്കെട്ടിടം, അറിയപ്പെടാത്ത മനുഷ്യജീവികൾ, ആത്‌മാവിന്റെ നോവുകൾ, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ലോകം(നോവലുകൾ) തുടങ്ങിയവയാണ്‌ കൃതികൾ.

1999 ജൂലൈ 9-ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited