ജോസഫ് അമ്പലത്തിങ്കൽ
വയസ്സ് - 76. ബിരുദംഃ ബി.എ., വി.എഡ്.
ജോലിയിൽനിന്നും റിട്ടയർ ചെയ്യും വരെ ഭൂട്ടാനിലെ ഒരു ഇംഗ്ലീഷ് മീഡിവം സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്നു.
യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കയുമ യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇരുപതുവർഷം തിയോളജിയിലും ഫിലോസഫിയിലും നിരന്തര വായനയും പഠനവും നടത്തി തയ്യാറാക്കിയതാണീ പുസ്തകം.
യൗവ്വനകാലത്ത് ശാന്തസ്വരൂപിയായ ഒരു കത്തോലിക്കനായിരുന്നു. ഇപ്പോൾ മതമില്ല. ദൈവവുമായി നേരിട്ടുളള ബന്ധം മാത്രം. പണ്ഡിതരായ പുരോഹിതരും, വിശ്വാസികളുമായി ഇപ്പോഴും ബന്ധപ്പെടുന്നു. ‘നൂതനം’, ‘ഓശാന’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്.
തന്റെ സ്ഥലത്തെ (മോനിപ്പളളി) ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ടായും കോട്ടയം സെഷൻ കോടതിയുടെ അസെസ്സറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിലാസം
എം.എ.ജോസഫ്,
അമ്പലത്തിങ്കൽ,
കോട്ടയം - 686 636.