Nov 13 04:03:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അസ്‌ഗർ അലി എഞ്ചിനീയർ

അസ്‌ഗർ അലി എഞ്ചിനീയർ

ഇസ്ലാമിലെ കൂടുതൽ യാഥാസ്ഥിതിക വിഭാഗമായ ‘ബോറ’ സമൂഹത്തിൽ ജനിച്ചു വളർന്നു. ഇന്ത്യയിലും വിദേശത്തുമായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. അറിയപ്പെടുന്ന ഗ്രന്ഥകാരനും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും ആണ്‌. ബോംബെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇസ്ലാമിക്ക്‌ സ്‌റ്റഡീസിന്റെ സ്ഥാപക ഡയറക്‌ടറായി പ്രവർത്തിച്ചുവരുന്നു. പരിശുദ്ധ ഖുർ-ആൻ ആവിർഭവിച്ച കാലത്തിന്റെയും, ദേശത്തിന്റെയും പ്രത്യേകതകൾ പഠനവിഷയമാക്കി ഖുർ ആന്റെ സന്ദേശത്തെ സമകാലിക ജീവിതത്തിൽ പ്രസക്തമാക്കാനുളള പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഒരു ഇസ്ലാമിക്ക്‌ വിമോചനദൈവശാസ്‌ത്രത്തിനു തന്നെ രൂപം കൊടുത്തിട്ടുണ്ട്‌. മത യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നുളള രൂക്ഷമായ വിമർശനത്തിനു മാത്രമല്ല കായികമായ ആക്രമണത്തിനും, പല തവണ വിധേയനായി. ഹിന്ദു -ഇന്ത്യൻ എക്‌സ്‌പ്രസ്സ്‌ തുടങ്ങിയ ദേശീയ പത്രങ്ങളിലെ പതിവ്‌ എഴുത്തുകാരനാണ്‌.

അസ്‌ഗർ അലിയുടെ ഒരു പുസ്‌തകം പൂർണരൂപത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്‌ ഇത്‌ ആദ്യമാണ്‌. ഈ ഗ്രന്ഥത്തിന്റെ മലയാളപരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്‌ അറിയപ്പെടുന്ന ഗ്രന്ഥകാരനും വിവർത്തകനും ആയ കെ.സി. വർഗീസാണ്‌.

വിലാസം

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇസ്ലാമിക്‌ സ്‌റ്റഡീസ്‌,

9&ബി, 1-​‍ാം ഫ്ലോർ, ഹിമാലയ്‌ അപ്പാർട്ട്‌മെന്റ്‌,

6 റോഡ്‌, സാന്താക്രൂസ്‌ (ഈസ്‌റ്റ്‌),

മുബൈ - 400 055.

ഫോൺഃ 6149668, ഫാക്‌സ്‌ഃ 091-22-6173624


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited