എ.സോമൻ
1955 ഒക്ടോബർ 5-ാം തീയതി കോഴിക്കോട് ജില്ലയിലെ പറമ്പിൽ ഗ്രാമത്തിൽ ജനനം. അച്ഛൻഃ ഇമ്പിച്ചുണ്ണി മാസ്റ്റർ. അമ്മഃ കല്യാണി.
പറമ്പിൽ എ.എം.എൽ.പി. സ്കൂൾ, പയമ്പ്ര ഗവൺമെന്റ് ഹൈസ്കൂൾ, കോഴിക്കോട് ദേവഗിരി കോളെജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ.ബിരുദം. ഫ്രീ പ്രസ്സ് ജേൽണൽ (ഇൻഡോർ), കേരളകൗമുദി എന്നിവയിൽ പത്രപ്രവർത്തകനായി ജോലി നോക്കി. 1980-ൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ അഴിമതിക്കാരനായ ഒരു ഡോക്ടറെ വിചാരണ ചെയ്തത് സോമന്റെ നേതൃത്വത്തിലായിരുന്നു. കേരളത്തിലും പുറത്തും ഈ സംഭവം കോളിളക്കമുണ്ടാക്കിയിരുന്നു.
റീജിയണൽ എഞ്ചിനീയറിംഗ് കോളെജ്, കോഴിക്കോട്, ഗവൺമെന്റ് ബ്രണ്ണൻ കോളെജ് തലശ്ശേരി, സി.കെ.ജി മെമ്മോറിയൽ കോളെജ് പേരാമ്പ്ര, ഗവ.കോളെജ് കോടഞ്ചേരി, ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളെജ് കോഴിക്കോട് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് ലക്ചററായി സേവനമനുഷ്ഠിച്ചു.
2001 മാർച്ച് 7-ന് അന്തരിച്ചു.
ഭാര്യഃ ആശാലത.
മകൾഃ അനാമിക.