Sep 19 12:46:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹരിദാസ്‌ കരിവെളളൂർ

ഹരിദാസ്‌ കരിവെളളൂർ

1968-ൽ ജനിച്ചു.

അച്‌ഛൻഃ കെ.ടി. കരുണാകരൻനായർ.

അമ്മഃ കെ.വി. ദാക്ഷായണി.

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും നാടകങ്ങളും എഴുതാറുണ്ട്‌. കേരളത്തിൽ ‘കുട്ടികളുടെ നാടകവേദി’ സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചുവരുന്നു. ഹൃദയം പകർന്ന വാക്കുകൾ, ചന്ദ്രസ്‌പർശം എന്നി കഥാസമാഹാരങ്ങളും വിസ്‌മയവരമ്പിലൂടങ്ങനെ എന്ന ബാലനാടകസമാഹാരവും പ്രസിദ്ധപ്പെടുത്തി. ‘97-ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ അവാർഡ്‌ വിസ്‌മയവരമ്പിലൂടങ്ങനെയ്‌ക്കു ലഭിച്ചു. ’92-ൽ സംസ്‌ഥാന സ്‌കൂൾ യുവജനോത്സവമത്സരത്തിൽ ഒന്നാം സമ്മാനിതമായ ‘ആൾരൂപങ്ങൾ’ നാടകത്തിന്റെ രചയിതാവ്‌. മനോരമ വാർഷികപ്പതിപ്പ്‌ ‘86, ’അങ്കണം‘, ഫിലിം ക്രിട്ടിക്‌സ്‌ അസോയിയേഷൻ തുടങ്ങിയവരുടെ പുരസ്‌കാരങ്ങളും ’98-ൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ കാരൂർ സ്‌മാരക സ്വർണ്ണമെഡലും നേടി. കണ്ണൂർ ഗവ. ആയുർവേദ കോളജിൽ ജോലി.

ഭാര്യഃ സിന്ധു. മകൻഃ മോഹിത്‌.

വിലാസംഃ

ഓണക്കുന്ന്‌

കരിവെളളൂർ പി.ഒ.

(വഴി) പയ്യന്നൂർ

കണ്ണൂർ ജില്ല-670521


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited