Nov 16 04:51:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷെൽവി

 

By the same author


ഷെൽവി

1960-ൽ ഒരുമനയൂരിൽ ജനനം. അച്‌ഛൻഃ ദേവസി. അമ്മ ഃ ക്ലാര.

ഒരുമനയൂർ, പാവറട്ടി, പാലക്കാട്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഗുരുവായൂരിലെ ടൗൺഷിപ്പ്‌ ലൈബ്രറിയും, ദേവസ്വം മതഗ്രന്ഥശാലയും വായനയെ ഏറെ സഹായിച്ചു. ബാല്യകാലത്ത്‌ കഥ, പെയ്‌ന്റിങ്ങ്‌, നാടകരചന, സംവിധാനം, ഉപന്യാസം, പ്രസംഗം എന്നിവയിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. എങ്കിലും, സ്വന്തം മാതാപിതാക്കളുടേയോ വിദൂരബന്ധുക്കളുടേയോ പ്രോത്സാഹനം ഈവക കാര്യങ്ങളിൽ തെല്ലും ലഭിച്ചില്ല. പ്രതിബന്ധങ്ങളും വിലക്കുകളും ഏറെ ഉണ്ടായി.

കൗമാരകാലത്ത്‌ കാക്കനാടന്റെയും മറ്റും കഥകൾ അനുകരിച്ച്‌ (സ്വാധീനമല്ല) രണ്ടുമൂന്നു മൂന്നാംകിട കഥകളെഴുതി, ഉപേക്ഷിച്ചു. യൗവ്വനാരംഭത്തിലെ അനാഥത്വത്തിൽനിന്നും, ഏകാന്തതയിൽനിന്നും, ആത്മഹത്യാവാസനകളിൽനിന്നും രക്ഷനേടുവാൻ ഒരുൾവിളിയാൽ കവിതയെഴുതി. പ്രേരണ, സംക്രമണം തുടങ്ങിയ സമാന്തര ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. കേരളസംസ്‌കാരം, ശിഖ തുടങ്ങിയ പ്രസിദ്ധീകരണസ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ‘85-ൽ സ്വന്തം നിലയിൽ ഡെയ്‌സിയുടെ സഹകരണത്തോടെ മൾബെറി തുടങ്ങി. ഡെയ്‌സി പിന്നെ ഭാര്യയായി. ഒരു മകൾ മാത്രം - സുലാമിത.

വിലാസം

ഷെൽവി,

മൾബെറി,

കോഴിക്കോട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited