Sep 22 00:39:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അനിൽകുമാർ എ.വി.

അനിൽകുമാർ എ.വി.

കാസർകോട്ട്‌ ജില്ലയിലെ പിലിക്കോട്ട്‌ ജനിച്ചു. അച്‌ഛൻഃ ടി.ശിവശങ്കരൻ. അമ്മഃ എ.വി.ലക്ഷ്‌മി.

കോഴിക്കോട്‌ സർവ്വകലാശാല ചരിത്രവിഭാഗത്തിൽ നിന്ന്‌ രണ്ടാം റാങ്കോടെ എം.എ.പാസ്സായി. അവിടെ എം.ഫിൽ. വിദ്യാർത്ഥിയായിരിക്കെ ‘ദേശാഭിമാനി’യിൽ ചേർന്നു. കുറച്ചുകാലം ‘ചിന്ത’ വാരികയിലും പ്രവർത്തിച്ചു. ഇപ്പോൾ ദേശാഭിമാനി കണ്ണൂർ യൂണിറ്റിൽ സീനിയർ സബ്‌എഡിറ്റർ.

ഭാര്യഃ ഡോ.ലേഖ.,

മകൾഃ അനുലക്ഷ്‌മി.,

മകൻഃ അഖിൽശിവൻ.

സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ ഈ കൃതിക്കു പുറമേ അബുദാബിശക്തി പുരസ്‌കാരത്തിനർഹമായ ആലസ്യത്തിന്റെ ആൾക്കൂട്ടങ്ങൾ, ഇടവേളകളില്ലാത്ത ചരിത്രം, ഒരു ബോൾഷെവികിന്റെ ജീവിതത്തിൽ നിന്ന്‌, കാവി നിറമുളള പ്ലേഗ്‌, ബുദ്ധിജീവികളുടെ പ്രതിസന്ധി, തിരസ്‌കൃത ചരിത്രത്തിന്‌ ഒരു ആമുഖം, ആഗോളവൽക്കരണത്തിന്റെ അഭിരുചി നിർമാണം എന്നിവയാണ്‌ മറ്റു കൃതികൾ.

വിലാസം

അനിൽകുമാർ എ.വി.

ദേശാഭിമാനി

കണ്ണൂർ - 670 004.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited