Nov 19 00:39:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വാങ്ങ്‌മയി

വാങ്ങ്‌മയി

1953 ഡിസംബർ 18-ന്‌ ചേർത്തലയിൽ ചെറുവാരണത്ത്‌ ജനിച്ചു. അച്‌ഛൻഃ പി.എൻ.പത്മനാഭൻ. അമ്മഃ വി.കെ. ഭൈരവിയമ്മ. എം.എ. (മലയാള സാഹിത്യം), എം.എ.(സംസ്‌കൃത സാഹിത്യം), ബി.എഡ്‌, പി.എച്ച്‌.ഡി (വിഷയം; ‘മാർക്‌സിസത്തിന്റെ സ്വാധീനം മലയാള കവിതയിൽ-ഒരു വിശകലനം’) ബിരുദങ്ങൾ. 1985-ൽ നവസാക്ഷരർക്കായി രചിച്ച ‘അന്തരംഗം’ എന്ന നോവലെറ്റ്‌ ആ വർഷം ദേശീയ അവാർഡ്‌ നേടി. വിളക്കുമരങ്ങൾ, കഥാകാവ്യം, പദക്കളം കളിക്കളം (ബാലസാഹിത്യം), എന്റെ പ്രിയപ്പെട്ട 101 രാക്കഥകളും കാനനയക്ഷികളും (പരിഭാഷ), ഭാഷാപര്യടനം (ലേഖനസമാഹാരം), ‘വിധിയുടെ നാനാർഥങ്ങൾ’ (പരിഭാഷ) തുടങ്ങിയ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കഥ, കവിത, ലേഖനം, പ്രസംഗം, നാടകാഭിനയം മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു.

ചേർത്തല പുത്തനമ്പലം കേരളശാസ്‌ത്രസാഹിത്യ പരിഷത്ത്‌ യൂണിറ്റ്‌ സെക്രട്ടറി, എറണാകുളം ഭാരതീയ വിദ്യാഭവനിൽ മലയാളം അധ്യാപകൻ. കൊടുങ്ങല്ലൂർ സംസ്‌കൃത വിദ്യാപീഠത്തിൽ സംസ്‌കൃതസാഹിത്യം ലക്‌ചറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ മലയാള മഹാനിഘണ്ടു വിഭാഗത്തിൽ എഡിറ്റോറിയൽ സ്‌റ്റാഫാണ്‌.

ഭാര്യഃ ഡോ.ടി.ഭാവന (ഡപ്യൂട്ടി ഡയറക്‌ടർ, ഡി.ഇ.എസ്‌. തിരുവനന്തപുരം)

മകൾഃ കാവ്യ

വിലാസം

ഡോ. പി.പി. സൗഹൃദൻ (വാങ്ങ്‌മയി),

മലയാളം ലെക്‌സികെൻ വിഭാഗം,

കേരള സർവകലാശാല - 695 034.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited