Nov 21 05:10:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചാൾസ്‌ ഡിക്കൻസ്‌

ചാൾസ്‌ ഡിക്കൻസ്‌

ഇംഗ്ലണ്ടിലെ ഹാംഷയർ പ്രവിശ്യയിൽപെട്ട പോർട്ട്‌സ്‌മിത്തിൽ 1812 ൽ ചാൾസ്‌ ഡിക്കൻസ്‌ ജനിച്ചു. അച്ഛൻ ജോൺ ഹഫിം ഡിക്കൻസ്‌. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രഗല്‌ഭരായ നോവൽ എഴുത്തുകാരിൽ ഒന്നാമൻ. കൗമാരപ്രായം കഴിയുംമുൻപ്‌ ഡിക്കൻസിന്‌ ഉപജീവനമാർഗം തേടേണ്ടിവന്നു. ഒരു ഗുദാമിലെ കൂലിവേലക്കാരനായിട്ടായിരുന്നു തുടക്കം.

പിന്നീട്‌ ഒരഭിഭാഷകന്റെ ആപ്പീസിൽ ‘റൂംബോയ്‌’ ആയി. അഭിഭാഷകന്റെ ഒപ്പമുളള ജീവിതം ഡിക്കൻസിനെ പുസ്‌തകങ്ങളുമായി അടുപ്പിച്ചു. പത്തൊമ്പതാം വയസ്സിൽ ഷോട്ട്‌ഹാൻഡ്‌ പഠിച്ചു. ഡിക്കൻസിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു അത്‌. ‘മോണിങ്ങ്‌ ക്രോണിക്കിൾ’ എന്ന പത്രത്തിൽ ജോലികിട്ടി. ക്രമേണ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ ഫീച്ചർ പംക്തികൾ എഴുതിത്തുടങ്ങി. 1836-ൽ ‘സ്‌കെച്ചസ്‌ ബൈ ബോസ്‌’ എന്ന ലേഖനസമാഹാരം പ്രസിദ്ധീകരിച്ചു. പിന്നീട്‌ പിക്വിക്‌ പെയ്‌പേർസ്‌. വിശ്വസാഹിത്യരംഗത്ത്‌ തിളക്കം പൂണ്ടുനില്‌ക്കുന്ന ധാരാളം കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്‌ടിച്ചു. അവയിൽ ഒന്നാണ്‌ ഡേവിഡ്‌ കോപ്പർഫീൽഡ്‌.

1870-ൽ ഒരു പൊതുവേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കവെ, കുഴഞ്ഞു വീണു മരിക്കുകയായിരുന്നു ആ വിശ്വമഹാപ്രതിഭ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited