പുനലൂർ രാജൻ
കൊല്ലം ജില്ലയിൽ ശൂരനാട് എന്ന സ്ഥലത്ത് 1939 ആഗസ്ത് മാസത്തിൽ ജനിച്ചു. വളർന്നതും സ്കൂൾ വിദ്യാഭ്യാസം ചെയ്തതും പുനലൂരിൽ. പുനലൂർ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് കവിതയും കഥകളുമെഴുതി തുടർച്ചയായി സമ്മാനങ്ങൾ നേടിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര രവിവർമ്മ ആർട്ട്സ് സ്കൂളിൽ ചേർന്നു പഠിച്ചു പെയിന്റിംഗിൽ ഡിപ്ലോമ നേടി.
റഷ്യയിലെ മോസ്ക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലും മോസ്ക്കോവിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിനിമട്ടോഗ്രാഫിയിലും പഠിച്ചു. സിനിമട്ടോഗ്രാഫിയിൽ പരിശീലനം നേടിയെങ്കിലും സിനിമാലോകത്തിലേക്കു പോയില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോ ഗ്രാഫറായി പ്രവർത്തിച്ചു.
സോവ്യറ്റുയൂണിയന്റെ മിക്കരാജ്യങ്ങളിലും-പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ അനേക ഇടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. യാത്രാക്കുറിപ്പുകൾ എന്ന രീതിയിൽ ‘മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ’ എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983-ൽ സോവ്യറ്റുലാന്റ് നെഹ്രു പുരസ്ക്കാരം ലഭിച്ചു.
ശ്രീമതി. ടി.കെ. തങ്കമണിയാണ് ഭാര്യ. മക്കൾഃ ഡോക്ടർ ഫിറോസ്, ഡോക്ടർ പോപ്പി.
വിലാസം
പുനലൂർ രാജൻ
‘സനഡു’
തിരുവണ്ണൂർ
കോഴിക്കോട് - 673 029
ഫോൺഃ 0495-321044.