Sep 19 03:11:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അർണോസുപാതിരി

 


അർണോസുപാതിരി

1681-ൽ ജർമ്മനിയിലെ ഓസ്‌റ്റർ കാപ്‌ളനിൽ ജനിച്ചു. ഓസ്‌നാബ്രൂക്കിൽ പഠനം പൂർത്തിയാക്കിയശേഷം ഈശോസഭയിൽ അംഗമായി ഇന്ത്യയിലേക്കു പോന്നു. സൂററ്റ്‌, ഗോവാവഴി 1701 അവസാനം കേരളത്തിലെത്തി. തൃശൂരിനു സമീപം അമ്പഴക്കാട്ടുണ്ടായിരുന്ന സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി പൗരോഹിത്യം സ്വീകരിച്ചു. കുറെക്കാലം ഉത്തര കേരളത്തിലും മധ്യകേരളത്തിലും മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതിനിടയിൽ സംസ്‌കൃതവും മലയാളവും പഠിക്കുകയും ഒട്ടേറെ ഭാഷകളിൽ പ്രാവീണ്യം നേടുകയും ചെയ്‌തു. സാഹിത്യപ്രവർത്തകരായ മറ്റു മിഷണറിമാരിൽനിന്ന്‌ അർണോസിനെ വ്യത്യസ്‌തനാക്കുന്നത്‌ സർഗാത്മകമേഖലയിലെ സംഭാവനകളാണ്‌.

പുത്തൻപാന എന്ന പേരിൽ പ്രശസ്‌തമായ കൂതാശപ്പാന, ഉമ്മാടെ ദുഃഖം, ദേവമാതാവിന്റെ വ്യാകുല പ്രബന്ധം, ഉമ്മാപർവം, മരണപർവം, വിധിപർവം, നരകപർവം, മോക്ഷപർവം, ജനോവാ പർവം എന്നീ കാവ്യങ്ങൾ അർണോസ്‌ പാതിരിയുടെ കവിയശസ്സ്‌ അനശ്വരമാക്കുന്നു. മലയാളം-പോർച്ചുഗീസ്‌ നിഘണ്ടു, മലയാളം-പോർച്ചുഗീസ്‌ വ്യാകരണം, മലയാളം-സംസ്‌കൃതനിഘണ്ടു, സംസ്‌കൃതവ്യാകരണം എന്നീ വൈജ്‌ഞ്ഞാനികരചനകളുമുണ്ട്‌. അദ്ദേഹത്തിന്റെ യഥാർത്ഥനാമം ജോൺ ഏർണെസ്‌തൂസ്‌ ഹാങ്ങ്‌സെൽഡൺ എന്നായിരുന്നു. 1732 മാർച്ച്‌ 20-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited